Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ് വൈ എസ് സമ്മേളനം: പ്രമേയം 3

ഇന്ത്യയുടെ ഭരണഘടനയും മുസ്ലിം വ്യക്തി നിയമവും സമുദായത്തിന് അനുവദിച്ച അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ട് 2006 ല്‍ ഇന്ത്യാ രാജ്യത്ത് നടപ്പിലാക്കിയ ശിശുവിവാഹ നിരോധന നിയമത്തില്‍ ഭേദഗതി വരുത്തി മുസ്ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ഈ യോഗം ശക്തമായി ആവശ്യപ്പെടുന്നു. അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ നേരത്തെ വിവാഹിതരാവേണ്ടി വരുന്നവരുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണ്. ലോകത്തെ നിരവധി രാജ്യങ്ങളിലുള്ള പോലെ പ്രത്യേക അനുമതിയോടെ വിവാഹം നടത്താനുള്ള സാഹചര്യമെങ്കിലും രാജ്യത്ത് ഉണ്ടാക്കണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ഈ യോഗം ആവശ്യപ്പെടുന്നു.