Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ് കെ എസ് എസ് എഫ് പദ്ധതി പ്രഖ്യാപനം ഇന്ന് മലപ്പുറത്ത്

മലപ്പുറം: എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ പദ്ധതി പ്രഖ്യാപനം ഇന്ന്   (ബുധന്‍)  മലപ്പുറത്ത്  നടക്കും.  2015  ഫെബ്രുവരി  22 ന്  തൃശൂര്‍ സമര്‍ഖന്ദില്‍  നടക്കു  സില്‍വര്‍  ജുബിലി മാര്‍ചിന്റെ  മുന്നോടിയായി  ഒരു വര്‍ഷക്കാലം  സഘടന  നടപ്പാക്കു  കര്‍മ പദ്ധതികളുടെ പ്രഖ്യാപനമാണ് നടക്കുക. വൈകീട്ട്  3 മണിക്ക് ഹില്‍ഫോര്‍ട്ട്  ഓഡിറേറാറിയത്തില്‍ നടക്കു പരിപാടിയില്‍ സയ്യിദ് സആദ മുഖ്യാതിഥിയായിരിക്കും. സംഘടനയുടെ സ്ഥാപക ദിനത്തില്‍ നടക്കു പദ്ധതി പ്രഖ്യാപന പരിപാടിയില്‍ സംഘടനയുടെ മുന്‍കാല നേതാക്കളും സംസ്ഥാന,ജില്ലാ,മേഖലാ ഭാരവാഹികളും പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും.