Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഉള്ളാള്‍ തങ്ങള്‍ വഫാത്തായി

കോഴിക്കോട് : കാന്തപുരം വിഭാഗം സുന്നി നേതാവും സംഘടനാ പ്രസിഡന്റുമായ സയ്യിദ് അബ്ദുറഹിമാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങള്‍ വഫാത്തായി. ഏതാനും മാസങ്ങളായി അസുഖം കാരണത്താല്‍ സംഘടനാ രംഗത്ത് നിന്നും വിട്ട് നിന്ന തങ്ങള്‍ പയ്യാന്നൂരിലെ എട്ടിക്കുളത്തുള്ള വീട്ടില്‍ ഇന്ന് ഉച്ചക്ക് 3.30 മണിക്കായിരുന്നു മരണപ്പെട്ടത്ത്. കബറടക്കം നാളെ രാവിലെ 10 മണിക്ക് എട്ടിക്കുളം ജുമാ മസ്ജിദില്‍ വെച്ച് നടക്കും.
സംഘടനയുടെ പ്രസിഡന്റാണെങ്കിലും കാന്തപുരം കൊണ്ട് വന്ന നബിയുടേതെന്ന് പറയുന്ന മുടിയെ അനുകൂലിക്കാതെ മാറി നിന്ന തങ്ങളെ പല വേദികളിലും എത്തിക്കാന്‍ ശ്രമം നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. സമസ്തക്കെതിരെ സംഘടനാ പ്രവര്‍ത്തനം നടത്തിയത്തിന്ന് 1989 ല്‍ സമസ്ത പുറത്താക്കിയ ആറ് പേരില്‍ ഉള്ളാള്‍ തങ്ങളും ഉള്‍പ്പെട്ടിരുന്നു. അതിന്ന് ശേഷം കാന്തപുരം തട്ടിക്കൂട്ടിയ സംഘടനയുടെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്നു.
കോഴിക്കോട് ജില്ലയിലെ കരുവന്തിരുത്തിയില്‍ സയ്യിദ് അബൂബക്കര്‍ കുഞ്ഞിക്കോയ തങ്ങള്‍ - ഫാത്ത്വിമ ബീവി ദമ്പതികളുടെ മകാനായി 1929ലാണ് ജനനം. വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നും ബിരുദ്ദം നേടിയ തങ്ങള്‍ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മിസ്ലിയാരുടെ ശിഷ്യനാണ്