Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

വിവാദ പാനപാത്രം തിരിച്ചു നല്‍കി

കോഴിക്കോട്:  വിവാദ പാനപാത്രം തിരിച്ചു നല്‍കിയതായി റിപ്പോര്‍ട്ട്. കോഴിക്കോട്ടെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ മാസം കോഴിക്കോട് സംഘടിപ്പിച്ച മീലാദ് കോണ്‍ഫ്രന്‍സിലാണ് പ്രവാചകന്‍ ഉപയോഗിച്ചിരുന്ന പാത്രമെന്ന പേരില്‍ അഹ്മദ് ഖസ്രജി ഇത് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് കൈമാറിയത്. എന്നാല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അടക്കമുള്ള മുസ്‍ലിം സംഘടനകള്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. കാന്തപുരം സയണിസ്റ് ലോബികള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇസ്രായേല്‍ നിര്‍മ്മിത പാത്രമാണ് ഇപ്പോള്‍ പാനപാത്രമായി അവതരിപ്പിച്ചതെന്നും ആരോപണമുയര്‍ന്നു. മൂന്ന് വര്‍ഷം മുന്‍പ് പ്രവാചകന്റേതെന്ന പേരില്‍ കൊണ്ടുവന്ന തിരുകേശം ഏറെ വിവാദങ്ങള്‍ക്കിടവരുത്തിയിരുന്നു. സംഘടനയില്‍ തന്നെ ഏറെ തര്‍ക്കങ്ങള്‍ക്കും ഭിന്നതകള്‍ക്കും കാരണമായ കേശ വിവാദം കെട്ടടങ്ങും മുന്‍പായിരുന്നു പുതിയ പാനപാത്ര വിവാദം. സംഘടനാ നേതൃത്വത്തിലുള്ള അഭിപ്രായ വ്യത്യാസമാണ് പാത്രം തിരിച്ചു കൊടുക്ക്കാനുള്ള കാരണമെന്ന് പറയപ്പെടുന്നു. സോഷ്യല്‍ മീഡിയകളില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സംവാദങ്ങളും സജീവമായി നടക്കുന്നുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവന്നിട്ടില്ല.