ഹിദായ നഗര്‍ (ചെമ്മാട്) : തെന്നിന്ത്യയിലെ പ്രശസ്ത ഇസ്‌ലാമിക വൈജ്ഞാനിക കേന്ദ്രമായ ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ ബിരുദദാന മഹാ സമ്മേളനത്തിന് ഇന്ന് സമാപ്തി കുറിക്കും. കേരളീയ മുസ്‌ലിംകളുടെ മത സാമൂഹിക വൈജ്ഞാനിക മുന്നേറ്റത്തില്‍ പ്രധാന പങ്കു വഹിച്ച മഹല്ല് സംവിധാനം ദേശീയ തലത്തില്‍ വ്യാപിപ്പിക്കുകയെന്ന ഏറെ ശ്രദ്ധേയമായ ലക്ഷ്യമുയര്‍ത്തിപ്പിടിച്ച് നടക്കുന്ന സമ്മേളനത്തില്‍ 461 യുവ പണ്ഡിതര്‍ക്ക് ഹുദവി ബിരുദം നല്‍ക്കും
പ്രോ.ചാന്‍സലര്‍ ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷ്യം വഹിക്കും, ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തില മുഖ്യാതിഥിയായിരിക്കും. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വി.സി ഡോ: അബ്ദുസ്സലാം, എം.ജി യൂനിവേഴ്‌സിറ്റി വി.സി ഡോ. എ.വി ജോര്‍ജ്, കണ്ണൂര്‍ വി.സി ഡോ. അബ്ദുല്‍ ഖാദര്‍ മാങ്ങാട്, അലിഗര്‍ മലപ്പുറം ഡയറക്ടര്‍ ഡോ.കെ.എ സകരിയ്യ തുടങ്ങിയവര്‍ സംബന്ധിക്കും.
സമാപന സമ്മേളനം നൈജീരിയയിലെ യോബ് ഗവര്‍ണര്‍ ഡോ: ഇബ്‌റാഹീം ഗൈദാം ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആധ്യക്ഷ്യം വഹിക്കും. സമസ്ത പ്രസിഡന്റ ആനക്കര സി കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും. ദാറുല്‍ ഹുദ വി.സി ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മുഖ്യപ്രഭാഷണവും പ്രോ ചാന്‍സലര്‍ ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ബിരുദദാന പ്രഭാഷണവും നിര്‍വഹിക്കും. മലേഷ്യന്‍ മതകാര്യ വകുപ്പ് മേധാവി ഹാജി അബ്ദുല്‍ മുത്തലിബ് അബ്ദുല്‍ റഹീം അല്‍ ഹാഫിദ്, ഹാജി സുലൈമാന്‍ ദുമാങ്ങ്, കേന്ദ്ര മന്ത്രിമാരായ ഇ. അഹ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, സമസ്ത കേന്ദ്ര മുശാവറ നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.




