കാസര്‍ഗോഡ് : പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയത്തില്‍ ഫെബ്രുവരി 14,15,16 തീയ്യതികളില്‍ ചെര്‍ക്കള ഇന്ദിരാ നഗര്‍ വാദിതൈ് വബയില്‍ നടക്കുന്ന എസ് വൈ എസ് 60ാം വാര്‍ഷിക മഹാ സമ്മേളന പ്രചരണത്തിന്റെ ഭാഗമായുള്ള എസ് വൈ എസ് കാസര്‍ഗോഡ് ജില്ല ത്വയ്ബ സന്ദേശപ്രയാണം ചന്തേരയില്‍ വര്‍ണ്ണാഭ തുടക്കം. എം. എ. ഖാസിം മുസ്‌ലിയാര്‍ ജാഥ നായകനും ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട്, മെട്രോ മുഹമ്മദ് ഹാജി ഉപനായകന്മാരും അബ്ബാസ്‌ഫൈസി പുത്തിഗെ ഡയറക്ടറും ഇബ്രാഹീംഫൈസി ജെഡിയാര്‍ കോര്‍ഡിനേറ്ററുമായ ജാഥയില്‍ സമസ്തയുടെ പതാക വാഹകരും ശുഭ്ര വസ്ത്രധാരികളുമായ 60 സ്ഥിരാംഗങ്ങളും ദഫും ജാഥയെ അനുഗമിച്ചു.
എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡണ്ട് ടി. കെ പൂക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ ജാഥാ ക്യാപ്റ്റന്‍ എം. എ. ഖാസിം മുസ്‌ലിയാര്‍ക്ക് പതാക കൈമാറി ഉല്‍ഘാടനം ചെയ്തു.





