കണ്ണൂര്‍: ഖുര്‍ ആന്‍ ലേണേഴ്‌സ് ആക്ടീവ് മിഷന്‍ സംഘടിപ്പിക്കുന്ന അഖില കേരള ഖുര്‍ ആന്‍ പാരായണ മത്സരം ഏപ്രില്‍ 15, 16 തീയതികളില്‍ കണ്ണൂര്‍ ട്രെയിനിങ് സ്‌കൂള്‍ കോമ്പൗണ്ടില്‍ നടക്കും. 'സപ്തസ്വരങ്ങളില്‍ ഖുര്‍ ആന്‍' എന്ന പേരില്‍ നടക്കുന്ന മത്സരത്തില്‍ മഹാരാഷ്ട്ര, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങ ളില്‍നിന്നുള്ള ഖുര്‍ ആന്‍ പണ്ഡിതരും പാരായണ വിദഗ്ധരും പങ്കെടുക്കും. എം.പി.അബ്ദുസമദ് സമദാനി ഉദ്ഘാടനംചെയ്യും.
കണ്ണൂരില്‍ നടന്ന സംഘാടകസമിതി യോഗം മലയമ്മ അബൂബക്കര്‍ ബാഖവി ഉദ്ഘാടനംചെയ്തു. എല്‍.പി.മജീദ് ഹാജി അധ്യക്ഷത വഹിച്ചു. എസ്.വി.മുഹമ്മദലി, അബ്ദുസമദ് മുട്ടം, ഹാഫിസ് അബ്ദുസ്സലാം, അബ്ദുല്ലത്തീഫ് പന്നിയൂര്‍, വി.ഫാറൂഖ്, മഷ്ഹൂദ് മാണിക്കോത്ത് എന്നിവര്‍ സംസാരിച്ചു.





