Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഹജ്ജ് അപേക്ഷകളുടെ എണ്ണത്തില്‍ റെക്കോഡ്; അരലക്ഷം കവിഞ്ഞു

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന ഹജ്ജിന് പോകാന്‍ അപേക്ഷകളുടെ എണ്ണം അരലക്ഷം കവിഞ്ഞു. ശനിയാഴ്ച വരെ 51,000 അപേക്ഷകളാണ് കരിപ്പൂര്‍ ഹജ്ജ് ഹൗസിലെത്തിയത്. ചരിത്രത്തിലാദ്യമായാണ് ഹജ്ജ് അപേക്ഷകള്‍ 50,000 കവിയുന്നത്. റിസര്‍വ് കാറ്റഗറി അപേക്ഷകള്‍ 9000 കവിഞ്ഞു. എ വിഭാഗത്തില്‍ 1900ഉം ബിയില്‍ 7400 അപേക്ഷകളും ഇതിനകം ഡാറ്റാഎന്‍ട്രി നടത്തിയിട്ടുള്ളത്. റിസര്‍വ് കാറ്റഗറിക്കാരുടെ എണ്ണം 10000 എത്തുമെന്നാണ് സൂചന. ശനിയാഴ്ച 677 കവറുകള്‍ ഹജ്ജ് ഹൗസിലെത്തി. 22 വരെ അപേക്ഷകള്‍ സ്വീകരിക്കാന്‍ കേന്ദ്ര ഹജ്ജ്കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.