Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

പുളിങ്ങോം മഖാം ഉറൂസ് ഇന്ന് സമാപിക്കും

ചെറുപുഴ: പുളിങ്ങോം മഖാം ഉറൂസ് ഞായറാഴ്ച സമാപിക്കും. ശനിയാഴ്ച രാവിലെ നടന്ന കുരുടന്‍ചാല്‍ മഖാം സന്ദര്‍ശനത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. മഖാമിന് പുതിയതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം സയ്യിദ് ഹുസൈന്‍ ഹൈദുറുസി തങ്ങള്‍ നിര്‍വഹിച്ചു. ഹംസ വള്ളിത്തോട് മുഖ്യാതിഥിയായിരുന്നു. മഹല്ല് സാരഥി സംഗമത്തില്‍ എം.കെ.ഇബ്രാഹിം അധ്യക്ഷനായിരുന്നു. അബ്ദുള്‍ റഹ്മാന്‍ കല്ലായി ഉദ്ഘാടനം ചെയ്തു. പിണങ്ങോട് അബൂബക്കര്‍, ശാജിഹു ശമീര്‍ അല്‍ അസ്ഹരി എന്നിവര്‍ വിഷയാവതരണം നടത്തി. രാത്രി നടന്ന വൈജ്ഞാനിക വേദിയില്‍ പി.കെ.അബ്ദുള്‍ റസാഖ് അധ്യക്ഷനായിരുന്നു. ഉമര്‍ഹുദവി പൂളപ്പാടം പ്രഭാഷണം നടത്തി. സമാപനദിവസമായ ഞായറാഴ്ച ഉച്ചയ്ക്ക് നടക്കുന്ന പ്രസിദ്ധമായ അന്നദാനച്ചടങ്ങില്‍ ആയിരങ്ങള്‍ പങ്കെടുക്കും. വൈകിട്ട് മൂന്നിന് അസ്ഹരി സംഗമത്തില്‍ ഇ.എന്‍.എം. ഇബ്രാഹിം മൗലവി സ്ഥാനവസ്ത്രവിതരണം നടത്തും. ഏഴിന് സമാപന സമ്മേളനം. പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. രാത്രി നടക്കുന്ന കൂട്ടുപ്രാര്‍ഥനക്ക് സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ നേതൃത്വം നല്‍കും. തിങ്കളാഴ്ച അസര്‍ നിസ്‌കാരാനന്തരം മൗലിദ് പാരായണത്തോടെ ഉറൂസ് സമാപിക്കും.