ദുബൈ : ജലസ്രോതസ്സുകളെ സംരക്ഷിക്കുന്നതിന് പകരം അവയെ വിറ്റ് കാശാക്കുവാന്‍ വെമ്പല്‍ കൊണ്ടതിന്റെ തിക്തഫലങ്ങളാണ് നാം ഇന്ന് അനുഭവിക്കുന്നത്. ജലാശയങ്ങള്‍ മലിന മാവുകയും വറ്റി വരളുകയും കുടിവെ ള്ളക്ഷാമം മൂലം ജനലക്ഷങ്ങള്‍ ദുരിതമനു ഭവിക്കുകയും ചെയ്യുമ്പോഴും ജലവിപണി നാള്‍ക്കു നാള്‍ സജീവമായി ക്കൊണ്ടിരി ക്കുകയാണ്. ഭൂഗര്‍ഭ ജലം കുറഞ്ഞ് വരികയാണെന്ന് പഠനങ്ങള്‍ ഓര്‍മ്മപ്പെടു ത്തുമ്പോളും ഭൂഗര്‍ഭ ജലം ഊറ്റിയെടുക്കുവാന്‍ കുത്തക കമ്പനികള്‍ മത്സരത്തിലാണ്. ഭരണകൂടങ്ങള്‍ ജല വിപണനത്തിന് കൂട്ടു നില്‍ക്കുകയും ചെയ്യുന്നു.
1992ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ചേര്‍ന്ന ഐക്യരാഷ്ട്ര സംഘടനയുടെ എന്‍വയോണ്‍മെന്‍റ് ആന്റ് ഡെവലപ്മെന്‍റ് കോണ്‍ഫറ ന്‍സിലാണ് ശുദ്ധജലത്തിന്റെ പ്രാധാന്യവും അതിന്റെ ബുദ്ധിപരമായ വിനിയോഗത്തെയും കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്താന്‍ ഒരു ദിനം വേണമെന്ന നിര്‍ദേശം ഉയര്‍ന്നു വന്നത്.
ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ 1993 മുതലാണു ലോക ജലദിനം ആചരിക്കാന്‍ തുടങ്ങിയത്. ഈ വര്‍ഷത്തെ ലോകജല ദിനത്തിന്റെ പ്രമേയം ജലവും ഊര്‍ജ്ജവും എന്നതാണ്. ജലസ്രോതസ്സുകള്‍ ഉപയോഗ പ്പെടുത്തിയാണ് നമ്മുടെ നിത്യവൃത്തിക്ക് ആവശ്യമായ ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുന്നത്. ജലവും ഊര്‍ജ്ജവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നവയാണ്. വൈദ്യുതോര്‍ജ്ജം, താപ ഊര്‍ജജം, ആണവ ഊര്‍ജ്ജം തുടങ്ങി വിവിധ തരത്തിലുള്ള ഊര്‍ജ്ജ നിര്‍മ്മാണത്തിനും അവയുടെ വിതരണത്തിനും നാം ജലസ്രോതസ്സുകളെയാണ് ആശ്രയിക്കുന്നത്. അതേസമയം ആഗോള ഊര്‍ജ്ജത്തിന്റെ 8 ശതമാനത്തോളം ഉപയോഗിക്കുന്നത് ഉപഭോക്താക്കള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കുള്ള ജലം എത്തിക്കുന്നതിനാണ്.





