വാഷിങ്ടണ്‍: ചുവന്ന ഗ്രഹമായ ചൊവ്വയില്‍ കാണപ്പെട്ട പ്രകാശം ജീവന്റെ സൂചനയല്ലെന്ന് അമേരിക്കന്‍ ബഹിരാകാശ സംഘടനയായ നാസ അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള ജീവന്റെ ലക്ഷണമായി പ്രകാശത്തെ കാണാന്‍ സാധിക്കില്ലെന്നാണ് നാസ വൃത്തങ്ങള്‍ പറയുന്നത്. സൗരദീപ്തിയോ കോസ്മിക് രശ്മികളോ ആയിരിക്കാം ഇതിനു പിന്നിലെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് നാസ ഇക്കാര്യം വ്യക്തമാക്കിയത്.
ചൊവ്വയില്‍ സഞ്ചരിക്കുന്ന അമേരിക്കന്‍ പര്യവേക്ഷണ വാഹനമായ ക്യൂര്യോസിറ്റി പേടകം അയച്ച ചിത്രത്തിലാണ് നിഗൂഢമായ പ്രകാശബിന്ദു കണ്ടെത്തിയത്. ഏപ്രില്‍ രണ്ടിനും മൂന്നിനുമിടയില്‍ അയച്ച ചിത്രങ്ങളാണ് ജീവനുണ്ടെന്ന സംശയത്തിന് കാരണമായത്. വാഹനത്തിന്റെ വലതുവശത്തെ ക്യാമറയില്‍ മാത്രമായിരുന്നു പ്രകാശം പതിഞ്ഞത്.
സെക്കന്റിനുള്ളില്‍ ഇടതുവശത്തെ ക്യാമറ ഇതേ ചിത്രമെടുത്തെങ്കിലും പ്രകാശം ദൃശ്യമായില്ല. ഇടക്കിടെ ക്യൂര്യോസിറ്റി അയക്കുന്ന ചിത്രങ്ങളില്‍ ഇത്തരം പ്രകാശം കാണപ്പെടാറുണ്ടെന്നും നാസ അറിയിച്ചു. എന്നാല്‍ അന്യഗ്രഹ ജീവികളെക്കുറിച്ച് പഠനം നടത്തുന്ന യു.എഫ്.ഒ സൈറ്റിങ്‌സ് ഡെയ്‌ലി എന്ന പ്രസിദ്ധീകരണം നാസയുടെ വിശദീകരണത്തില്‍ തൃപ്തരല്ല. ഇത്തരം ജീവികളുടെ സാന്നിധ്യം ചൊവ്വയിലുണ്ടാകാമെന്ന വാദത്തില്‍ യു.എഫ്.ഒ ഉറച്ചു നില്‍ക്കുകയാണ്





