ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ്- ഉംറ വിസകള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സാംക്രമികരോഗങ്ങളും മറ്റും ഇല്ലെന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് അനുസൃതമായി മാത്രമേ ഹജ്ജ്, ഉംറ വിസകള്‍ സ്റ്റാമ്പ് ചെയ്യാവൂ എന്ന് സൗദി എംബസികള്‍ക്ക് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.
സൗദിയിലേക്ക് പ്രവേശിക്കുന്നതിന്റെ 10 ദിവസത്തില്‍ കുറയാതെയും മൂന്നുവര്‍ഷത്തില്‍ കൂടാതെയുമുള്ള സമയം കണക്കാക്കി കുത്തിവയ്പ് നടത്തണം. കൂടാതെ സൗദിയിലേക്ക് ഹജ്ജ്, ഉംറ വിസകളിലും സീസണ്‍ വിസകളിലും പ്രവേശിക്കുന്നവര്‍ എസിവൈഡ ബ്ല്യൂ-135 എന്ന വാക്‌സിന്‍ എടുത്തിരിക്കണം. ഹൃദ്രോഗം, വൃക്കരോഗം, ശ്വാസകോശ രോഗം തുടങ്ങിയവയുള്ളവരും പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരും ഹജ്ജ്, ഉംറ കര്‍മങ്ങള്‍ നീട്ടിവയ്ക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണിതെന്ന് സൗദി അറിയിച്ചു.





