Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പിന് ഇനി 20 ദിവസം പതിനായിരം പേര്‍ക്ക് പ്രായോഗിക പരിശീലനം നല്‍കും

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിലും അല്ലാതയുമായി ഹജ്ജിന് പുറപ്പെടുന്നവര്‍ക്കായി പൂക്കോട്ടൂര്‍ ഖിലാഫത്ത് കാമ്പസില്‍ നടക്കുന്ന സമ്പൂര്‍ണ ഹജ്ജ് ക്യാമ്പിന്  ഇനി ഇരുപത് ദിവസം മാത്രം. പതിനായിരം ഹാജിമാര്‍ക്ക് ഒന്നിച്ചിരുന്ന് ഹജ്ജ് കര്‍മ്മങ്ങളുടെ പ്രായോഗിക പരിശീലനം നേടാനുള്ള സംവിധാനമാണ് ഹജ്ജ് ക്യാമ്പ് കമ്മിറ്റി ഒരുക്കിയിട്ടുള്ളത്. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ ആയിരത്തി ഒന്നംഗ കമ്മിറ്റിയാണ് ഹജ്ജ് ക്യാമ്പിന് മേല്‍നോട്ടം വഹിക്കുന്നത്. ക്യാമ്പില്‍ സംബന്ധിക്കുന്നവര്‍ക്ക് മുഴുവനും സൗജന്യ ഭക്ഷണം, താമസം കമ്മിറ്റി നല്‍കും. താമസ സൗകര്യം ആവശ്യമുള്ളവര്‍ മൂന്‍കൂട്ടി ബുക്ക് ചെയ്യണം. രണ്ട് ദിവസത്തെ സമ്പൂര്‍ണ ഹജ്ജ് പഠന ക്യാമ്പിലൂടെ ഹജ്ജ് കര്‍മ്മങ്ങളുടെ വിശദ പഠനത്തിന് ഹാജിമാര്‍ക്ക് അവസരം ലഭിക്കും. ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് പുറമെ വീട്ടില്‍ നിന്നിറങ്ങി തിരിച്ചെത്തുന്നത് വരെയുള്ള എല്ലാ കാര്യങ്ങളുടെയും നിയമങ്ങളും മതവിധികളും ക്യാമ്പില്‍ പഠിപ്പിക്കും. പതിനായിരം പേര്‍ക്ക് ഒന്നിച്ച് ഭക്ഷണ വിതരണം ചെയ്യാനുള്ള സംവിധാനം ഒരുക്കും. കാലാവസ്ഥ പരിഗണിച്ച് വാട്ടര്‍ പ്രൂഫ് പന്തല്‍ നിര്‍മ്മിച്ചിട്ടുണ്ട്. എഴുപത് വയസ്സിന് മുകളിലുള്ള ഹാജിമാരുടെ സഹായത്തിന് പ്രത്യേക വളണ്ടിയര്‍മാരുടെയും ഡോക്ടര്‍മാരുടെയും സേവനം മുഴുസമയം ക്യാമ്പിലുണ്ടാകും. ഹജ്ജ് കര്‍മ്മങ്ങളിലെ പ്രായോഗിക പരിശീലനത്തിന് കഅ്ബ ഗേഹത്തിന്റെ മാതൃക പ്രദര്‍ശിപ്പിക്കും. ത്വവാഫ്, സഅ്‌യ്, ജംറയിലെ കല്ലേറ് പ്രത്യേകം പരിശീലിപ്പിക്കും. സംശയ നിവാരണത്തിന് വിപുലമായ അവസരം നല്‍കും. മെയ് 31, ജൂണ്‍ 1 തിയ്യതികളില്‍ നടക്കുന്ന ക്യാമ്പിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗവും പ്രമുഖ വാഗ്മിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കും. വിശദ വിവരങ്ങള്‍ക്കും താമസത്തിനും വിളിക്കുക. 04832105004