Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

അബു ദാബി ഇന്ത്യനു ഇസ്ലാമിക്‌ സെന്ററില് വെച്ച് മജ്ളിസുന്നൂര് ഉത്ഘാടനം നാളെ 23/05/2014 വെള്ളിയാഴ്ച വൈകുന്നേരം 7-30pm

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഇജാസത്തോടെ കേരളത്തിലെ മിക്ക പഞ്ചായത്തുകളിലും മാസംതോറും നടന്നു വരുന്ന മജ്ളിസുന്നൂര് വളരെ മഹത്വമേറിയ ആത്മീയ സദസ്സാണെന്ന് എല്ലാവര്ക്കും അറിയാമല്ലോ. മഹാന്മാരായ ബദ്രീങ്ങളുടെ നാമം പരമ്പരാഗതമായ ശൈലിയിലുള്ള ബൈതുകളിലൂടെ പാരായണം നടത്തുകയും തുടര്ന്നുള്ള പ്രത്യേക ദിക്ര് ദുആ മജ്ളിസിലും പങ്കെടുത്തു തിരിച്ചു പോകുമ്പോഴുള്ള ആത്മീയ നിര്വ്രിതിയും വിവരണാതീതമാണല്ലോ. എന്നാല് ആ സൌഭാഗ്യം പ്രവസികളിലേക്ക് കൂടി എത്തിക്കുക എന്ന ലക്‌ഷ്യം മുന്നില് കണ്ടു കൊണ്ടാണ് അബു ദാബി മലപ്പുറം ജില്ല SKSSF മാസം തോറും അബു ദാബി ഇന്ത്യനു ഇസ്ലാമിക്‌ സെന്ററില് വെച്ച് മജ്ളിസുന്നൂര് നടത്താന് തീരുമാനിച്ചത്.


അതിന്റെ ഒരു ഔപചാരിക ഉത്ഘാടനം നാളെ 23/05/2014 വെള്ളിയാഴ്ച വൈകുന്നേരം 7-30pm നു വളരെ വിപുലമായി ഇസ്ലാമിക്‌ സെന്ററിന്റെ പ്രധാന വേദിയില് വെച്ച് ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള് നിര്വഹിക്കും. മജ്ളിസുന്നൂരിന്റെ കേരള അമീര് ബഹുമാനപ്പെട്ട ഉസ്താദ് ഹസ്സന് സഖഫി പൂക്കോട്ടൂര് മജ്ളിസുന്നൂരിന്റെയും മിഹ്രജിന്റെയും പ്രാധാന്യത്തെ കുറിചു പ്രഭാഷണം നടത്തും. ഇഷ നിസ്കാര ശേഷം പ്രമുഘരായ സയ്യിടന്മാരുടെയും ആളിമീങ്ങളുടെയും സാന്നിധ്യത്തില് മഹത്തായ മജ്ളിസുന്നൂര് നടക്കും. ദിക്ര് ദുആ മജ്ളിസോട് കൂടെ പരിപാടി സമാപിക്കുകയും ചെയ്യും.


മാന്യ വ്യക്തികളെ ഈ മഹത്തായ പരിപാടിയിലേക്ക് സാദരം ക്ഷണിക്കുകയാണ്.


പരിപാടിയുടെ ഭാഗമായി രാവിലെ 9 മുതല് വൈകുന്നേരം 6 വരെ പ്രമുഘരുടെ നേതൃത്വത്തിൽ മുതിര്ന്ന വിദ്യര്തികല്ക്കുള്ള വിദ്യാഭ്യാസ ശില്പ ശാലയും നടക്കുന്നുണ്ട്. പരമാവധി വിധ്യര്തികളെ പങ്കെടുപ്പിക്കാനും അപേക്ഷിക്കുന്നു.