മലപ്പുറം: മെച്ചപ്പെട്ട ജീവിത സാഹചര്യവും വിദ്യാഭ്യാസവും തേടി ഉത്തരേന്ത്യയിലെ ദരിദ്ര ഗ്രാമങ്ങളില്‍ നിന്ന് കേരളത്തിലെ അനാഥാലയങ്ങളില്‍ പഠിക്കാനെത്തുന്ന കുട്ടികളെ നിയമക്കുരുക്കില്‍ പെടുത്തി ശക്തമായി പീഠിപ്പിക്കാന്‍ ഗൂഡാലോചനകളും ആസൂത്രിത നീക്കങ്ങളും നടക്കുന്നതിനിടെ എരിതീഴില്‍ എണ്ണയൊഴിക്കുന്നത് പോലെയുള്ള അഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തലയുടെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും ആള്‍ ഇന്ത്യ പേഴ്‌സണല്‍ ലോ ബോഡ് അംഗവുമായ പ്രൊ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍
പാലക്കാട് കഴിഞ്ഞ ദിവസങ്ങളിലായെത്തിയ അറുന്നോളം വിദ്യാര്‍ത്ഥികളെ റെയില്‍വെ പോലീസ് തടഞ്ഞ് വെച്ചിരുന്നു. ഭൂരിപക്ഷം കുട്ടികള്‍ക്കും രക്ഷിതാക്കളുടെ സമ്മത പത്രം അടക്കമുണ്ടായിട്ടും കുട്ടികളെ കൊണ്ടുവന്ന നിസ്വാര്‍ത്ഥരായ അധ്യാപകരെ മനുഷ്യക്കടത്ത് നിരോധന നിയമത്തിലെ 370 (5) വകുപ്പ് പ്രകാരം ഗൗരവമുള്ള വകുപ്പുകള്‍ ചുമത്തി കേസില്‍ കുടുക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കേരളത്തിലെ പല അനാഥാലയങ്ങളിലും ഉത്തരേന്ത്യയില്‍ നിന്നും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും വര്‍ഷങ്ങളായി വിദ്യാര്‍ത്ഥികള്‍ പഠിച്ചുവരുന്നുണ്ട്. മോശം ജീവിത സാഹചര്യങ്ങളുള്ള ന്യൂനപക്ഷ മേഖലയില്‍ നിന്നാണ് വിദ്യാഭ്യാസം തീരെ ലഭിക്കാത്തവരും പാതി വഴിയില്‍ പഠനം നിലച്ചവരുമായ കുട്ടികളെ രക്ഷിതാക്കള്‍ കേരളത്തിലേക്കയക്കുന്നത്. കേരളത്തില്‍ കുട്ടികള്‍ക്ക് ലഭിക്കുന്ന മികച്ച പരിഗണനയും പരിപാലനവും കാരണമാണ് കുട്ടികള്‍ ഇവിടെ എത്തുന്നത്.
എന്നാല്‍ ഇതിനെ മനുഷ്യക്കടത്ത് എന്ന് പറയുന്നവര്‍ക്കൊപ്പം നിന്ന് ഇതിനെ കുറിച്ച് ഒന്നും മനസ്സിലാക്കാതെയാണ് അഭ്യന്തര മന്ത്രിയടക്കമുള്ളവര്‍ പ്രതികരിക്കുന്നത്. സാമൂഹ്യ സേവനവും ജീവകാരുണ്യവുമാണ് ലക്ഷ്യമെങ്കില്‍ അവിടെ പോയി അനാഥാലയങ്ങള്‍ നടത്തുന്നതാണ് നല്ലതെന്ന് പറഞ്ഞ മന്ത്രി സമസ്ത അടക്കം കേരളത്തിലെ നിരവധി സംഘടനകള്‍ അവിടെ പോയി ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടന്നും ഓര്‍ക്കേണ്ടതുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദാര്യദ്രമകറ്റുന്നതില്‍ ആഭ്യന്തര മന്ത്രിയുടെ പാര്‍ട്ടിയടക്കം പരാജയപ്പെട്ടതിന്റെ പരിണിത ഫലമായിട്ടാണ് അവിടെ നിന്ന് വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ എത്തുന്നത്.
വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ തീര്‍ത്തും അലംഭാവം കാണിച്ചത് കൊണ്ടാണ് ഈ നിസാര വിഷയം ഇത്രയും വഷളായതുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം കുട്ടികളെ കൊണ്ടുവരുന്നതിനെ തെറ്റായി വ്യാഖ്യാനിച്ച് അവരില്‍ തീവ്ര വാദ ചാപ്പ കുത്താനുള്ള സംഘപരിവാറിന്റെ ഹീന ശ്രമങ്ങള്‍ക്ക് ആരും ചൂട്ട് പിടിക്കരുത്. ഇതിലൂടെ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സാമുദായിക സൗഹൃദത്തെ തകര്‍ത്ത് രാഷ്ട്രീയ ലാഭം കൊയ്യാനാണ് ചില തല്‍പര കക്ഷികള്‍ ശ്രമിക്കുന്നത്. അത് കൊണ്ടാണ് കേരളത്തിലെ യതീം ഖാനകളുടെ പ്രവര്‍ത്തനം ഒരു ദേശീയ ഏജന്‍സിയെ കൊണ്ട് അന്വേഷിക്കണമെന്നും മതപരിവര്‍ത്തനമടക്കം ഇതിന്റെ പിന്നിലുണ്ടെന്നും ആരോപിച്ച് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ കക്ഷി നേതാവ് കേന്ദ്ര അഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനും വനിത ശിഷു ക്ഷേമ മന്ത്രി മേനക ഗാന്ധിക്കും നിവേദനം നല്‍കിയത്.
സാമൂഹ്യ സേവനം നടത്തുന്നവര്‍ക്കെതിരെ ഇത്തരം പ്രചരണങ്ങള്‍ നടത്തി തെറ്റിദ്ധാരണ പരത്താനുള്ള ശ്രമം രാജ്യത്തിന് തന്നെ അപമാനകരമാണെന്നും ബന്ധപ്പെട്ടവര്‍ അതില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.