മലപ്പുറം: സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ആരംഭിച്ച ഹദീസ് പഠനക്ലാസിന് പഞ്ചായത്ത് തലത്തില്‍ തുടക്കം കുറിച്ചു. മാറക്കാര പഞ്ചായത്തില്‍ നടന്ന ഹദീസ് പഠന ക്ലാസ് കാടമ്പുഴ മൂസ ഹാജിയുടെ അദ്ധ്യക്ഷതിയില്‍ വി.ടി.എസ് മാനുട്ടി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി ദാരിമി വിഷയാവതരണം നടത്തി. എ.പി റശീദ് മുസ്‌ലിയാര്‍ സംസാരിച്ചു. കോട്ടക്കല്‍ മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച ഹദീസ് പഠന ക്ലാസ് പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. തോപ്പില്‍ കുഞ്ഞാപ്പു ഹാജി അദ്ധ്യക്ഷത വഹിച്ചു. ജഅ്ഫര്‍ ഹുദവി ഇന്ത്യനൂര്‍ വിഷയവാതരണം നടത്തി. സി.പി.എം തങ്ങള്‍, മജീദ് ഫൈസി ഇന്ത്യനൂര്‍, കെ.വി അലി മൗലവി, സുഫ്‌യാന്‍ അമരിയില്‍ പ്രസംഗിച്ചു.




