Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സ്വലാത്ത് വാര്‍ഷികത്തിന് ഇന്ന് (തിങ്കള്‍) തുടക്കം

മലപ്പുറം: വലിയോറ മനാട്ടിപ്പറമ്പ് മസാലിഹുല്‍ മുസ്‌ലിമീന്‍ പള്ളി കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വലാത്ത് വാര്‍ഷികത്തിന് ഇന്ന്  (തിങ്കള്‍) മത പ്രഭാഷണത്തോടെ തുടക്കം കുറിക്കും. ജൂലൈ ഏഴ് മുതല്‍ 21 വരെ വിവിധ ദിവസങ്ങളില്‍ നടക്കുന്നുന്ന മത പ്രഭാഷണ പരമ്പരയില്‍ അബ്ദുല്‍ ഗഫാര്‍ അന്‍വരി, ആദില്‍ ഹുദവി വേങ്ങര, നസ്‌റത്ത് അമീന്‍ ഹുദവി കുറ്റാളൂര്‍ പ്രഭാഷണം നടത്തും. 26 ന് ശനിയാഴ്ച രാത്രി 10 മണിക്ക് നടക്കുന്ന ദിക്‌റ് ദുആ സമ്മേളനത്തോടെ സ്വലാത്ത വാര്‍ഷികത്തിന് സമാപനം കുറിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ശൈഖുനാ ആനക്കര സി കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.