Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

അമ്പലക്കടവിന്റെ റമളാൻ പ്രഭാഷണം:പ്രചരണം സജീവമായി

ഇനി 07 ദിവസം മാത്രം :-പ്രചരണം അതിവേഗം ബഹുദുരം മുന്നോട്ട് :(ജൂലൈ 12 :ദുബായിൽ അമ്പലക്കടവിന്റെ റമളാൻ പ്രഭാഷണം)മനസ്സും,ശരീരവും ഉരുകുന്ന ദുബായിലെ ജൂലൈ മാസത്തെ ചൂടിനെ പോലും വക വെക്കാതെ നമ്മുടെ പ്രവർത്തകർ ഇന്നലെ രാത്രി ദുബൈ നഗരത്തിലും,മസ്ജിദുകലിലും,സൂഖിലും,മാളുകളിലും,നേരം പുലരും വരെ പ്രചാരണ രംഗത്ത്സജീവ സാനിദ്ധ്യമായി .മിക്ക പള്ളികളിലെ നോട്ടീസ് ബോർഡിലും എസ്.കെ.എസ്.എസ്.എഫ്, ന്റെ പ്രവർത്തകർ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിന്റെ ബഹു വർണ്ണ പോസ്റ്ററുകൾ പതിക്കുന്ന കാഴ്ചകൾ.പരിപാടി പ്രതീക്ഷിച്ചതിലും വൻ ജന പങ്കാളിത്തം കൊണ്ട് ചരിത്ര സംഭാവമാകുമെന്നാണ് ജന സംസാരം.ഇത് സഹിക്കാൻ കഴിയാത്ത മിഴികളിൽ തിമിരം ബാധിച്ച ഒരു പറ്റം ആളുകൾ ചില പള്ളികളിൽ പോസ്റ്റർ നശിപ്പിക്കാനും രംഗത്തിറങ്ങിയതാണ് പുതിയ വാര്ത്ത.ഇതൊന്നും നമ്മുടെ പ്രവർത്തന പാതയിൽ ഒരു വെല്ലു വിളിയല്ല.തീയിൽ മുളച്ചത് വെയിലത്ത് വാടുമോ ?