മലപ്പുറം: സുന്നി യുവജന സംഘം ആമില നേതൃശില്‍പശാല ഇന്ന് (ചൊവ്വ) സുന്നി മഹലില്‍ നടക്കും. ജില്ലയിലെ തെരഞ്ഞടുക്കപ്പെട്ട പതിനായിരം അംഗങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്കാണ് ജില്ലാ കമ്മിറ്റി ശില്‍പശാല നടത്തുന്നത്. എസ്.വൈ.എസ് മണ്ഡലം ഭാരവാഹികള്‍, പഞ്ചായത്ത് പ്രസിഡന്റ്/സെക്രട്ടറി, ആമില കോഡിനേറ്റര്‍ എന്നിവര്‍ സംബന്ധിക്കുന്ന നേതൃശില്‍പശാല ഉച്ചക്ക് 2 മണിക്ക് ആരംഭിക്കും. ജില്ലാ ജനറല്‍ സെക്രട്ടറി ഹാജി കെ മമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, കെ.ടി മൊയ്തീന്‍ ഫൈസി വിഷയാവതരണം നടത്തും. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കാടാമ്പുഴ മൂസ ഹാജി, കെ.എ റഹ്മാന്‍ ഫൈസി കാവനൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പി.ടി അലി മുസ്‌ലിയാര്‍, കെ കെ എസ് തങ്ങള്‍ വെട്ടിച്ചിറ, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, പി.വി മുഹമ്മദ് മൗലവി, ടി.പി സലീം എടക്കര, ഖാസിം ഫൈസി പോത്തനൂര്‍, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, സി.എം കുട്ടി സഖാഫി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ സംബന്ധിക്കും.
പി.കെ ലത്തീഫ് ഫൈസി
9895354099
പി.കെ ലത്തീഫ് ഫൈസി
9895354099




