തളങ്കര: താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബ് കോളേജിന്റെ 90-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന സംസ്ഥാനതല 'മൈല്‍സ് ടു ഗോ 'മെഗാ ക്വിസ് കോംപറ്റീഷനില്‍ മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി ഇരട്ട നേട്ടം കരസ്ഥമാക്കി.
സംസ്ഥാനതലത്തില്‍ മുപ്പത് ടീമുകള്‍ മാറ്റുരച്ച ക്വിസ് പ്രോഗ്രാമില്‍ അക്കാദമിയിലെ സെക്കണ്ടറി, ഡിഗ്രീ വിദ്യാര്‍ത്ഥികളായ റാഷിദ് നിലേശ്വരം, ഫൈസല്‍ ചപ്പാരപ്പടവ്, അബ്ദുസ്സമദ് പുളിക്കൂര്‍ എന്നിവര്‍ അണിനിരന്ന ടീം രണ്ടാം സ്ഥാനവും റാസി തെരുവത്ത്, സുഹൈല്‍ മവ്വല്‍, റഷീദ് കോട്ടൂര്‍ എന്നിവരടങ്ങുന്ന ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം ക്യാംപസില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ വിജയികള്‍ക്ക് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിച്ചു. വിജയികളെ മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി മാനേജ്‌മെന്റ,് സ്റ്റാഫ് കൗണ്‍സില്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഇമാമ അനുമോദിച്ചു.