ദുബൈ : ഗള്ഫ് പ്രസാധന രംഗത്ത് ചരിത്രത്തില് ഏറ്റവും വലിയ കുതിച്ച് ചാട്ടം നടത്തിയ ഇസ് ലാമിക പ്രസിദ്ധീകരണമായ ഗള്ഫ് സത്യധാരയുടെ മൂന്നാം വാര്ഷികാഘോഷം മൂന്ന് മേഖലകളിലായി നടക്കും. മെയ് 8 ന് അബൂദാബി ഇസ്ലാമിക് സെന്ററില് വെച്ച് നടക്കുന്ന മാധ്യമ സെമിനാറില് പ്രമുഖ സൂഫിവര്യന് അത്തിപ്പറ്റ ഉസ്താദ് പങ്കെടുക്കും. ''മാധ്യമ വിചാരം ശരിയും തെറ്റും '' എന്ന വിഷയത്തില് നടക്കുന്ന സെമിനാറില് എല് വിസ് ചുമാര് (ജയ് ഹിന്ദ് ടി.വി) , നിസാര് സെയ്ദ് (റേഡിയോ ഏഷ്യ), പ്രമോദ് മാങ്കാട് (യു.എ.ഇ എക്ചേഞ്ച്), ബൈജു ഭാസ്ക്കര് ( ഏഷ്യാനെറ്റ് റേഡിയോ), ടി.എ . അബ്ദുസ്സമദ് , വിനോദ് നമ്പ്യാര് എന്നിവര് പങ്കെടുക്കും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര് മോഡറേറ്ററായിരിക്കും.
ജൂണ് 5 ദുബൈ ജം ഇയ്യത്തുല് ഇസ്ലാഹ് ഓഡിറ്റോറിയത്തില് വെച്ച് നടക്കുന്ന വാര്ഷിക സമ്മേളനത്തില് പാണക്കാട് സയ്യിദ് സ്വാദിക്കലി ശിഹാബ് തങ്ങള് , പി കെ കുഞ്ഞാലികുട്ടി എന്നിവര് പങ്കെടുക്കും. ഉസ്താദ് അബ്ദുല് കബീര് ബാഖവി കാഞ്ഞാര് മുഖ്യപ്രഭാഷണം നടത്തും.
മെയ് 25 ന് ഷാര്ജയില് വെച്ച് നടക്കുന്ന പരിപാടിയില് എം.പി അബ്ദുസ്സമദ് സമദാനി എം.എല്.എ പ്രഭാഷണം നടത്തും.





