വാര്‍ത്ത സത്യ വിരുദ്ധം: ആലിക്കുട്ടി മുസ്ല്യാര്‍
കോഴിക്കോട്: സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറിയേറ്റ് സംബന്ധിച്ച് ഒരു പത്രത്തില്‍ വന്ന പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണാജനകമാണെന്ന് എസ്.വൈ.എസ്. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ അറിയിച്ചു.ഗൂഡല്ലൂര്‍ കുറ്റിമൂച്ചി എന്ന സ്ഥലത്ത് പുതുതായി നിര്‍മ്മിക്കുന്ന പള്ളിയുടെ ശിലാസ്ഥാപനത്തിന് മുന്‍ നിശ്ചയ പ്രകാരം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും കോട്ടുമല ടി.എം. ബാപ്പു മുസ്ല്യാരും പോയതിനാലാണ് യോഗത്തില്‍ സംബന്ധിക്കാതിരുന്നത്. രാവിലെ നടന്ന സുന്നി മഹല്ല് ഫെഡറേഷന്‍ പ്രവര്‍ത്തക സമിതിയിലും ഉച്ചക്ക് ശേഷം നടന്ന സെക്രട്ടറിയേറ്റിലും ഇക്കാര്യം അറിയിച്ചതുമാണ്. വാസ്തവം ഇതായിരിക്കെ നേതാക്കളുടെ അസാന്നിദ്ധ്യം സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന വിധമുള്ള വാര്‍ത്ത നല്‍കിയത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു.
സെക്രട്ടറിയേറ്റ് വിളിച്ചു ചേര്‍ത്തത് 2011 ജനുവരി 23ന് നടക്കുന്ന മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനാണ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ സംബന്ധിച്ച് ചര്‍ച്ച നടക്കുകയോ സമസ്ത മുശാവറയുടെ പരാമര്‍ശങ്ങള്‍ ചര്‍ച്ച ചെയ്യുകയോ ഉണ്ടായിട്ടില്ല. ചില മാധ്യമങ്ങളില്‍ ഈയിടെയായി പ്രത്യക്ഷപ്പെട്ട ചില വിഷയങ്ങള്‍ മുശാവറയുടെ മുമ്പാകെ സമര്‍പ്പിക്കുവാന്‍ എടുത്ത തീരുമാനം പതിവ് രീതി മാത്രമാണ്.ഭൗതിക സംഘടനകളെയെന്നപോലെ മത സംഘടനകളെയും വേട്ടയാടി വികലമാക്കാന്‍ ശ്രമിക്കുന്ന പ്രവര്‍ത്തനം ഈയിടെയായി ചില കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. ദിനപത്രത്തില്‍ വന്ന പരാമര്‍ശങ്ങള്‍ പോലെയുള്ള യാതൊരു കാര്യവും സുന്നി യുവജന സംഘത്തിന്റെ ചര്‍ച്ചയിലോ തീരുമാനത്തിലോ വന്നതല്ലെന്നും പൊതു സമൂഹത്തിനും പ്രവര്‍ത്തകര്‍ക്കിടയിലും തെറ്റിദ്ധാരണകള്‍ പരത്താന്‍ ചിലര്‍ നടത്തുന്ന പാഴ് ശ്രമങ്ങളായി മാത്രം ഇതിനെ കണ്ടാല്‍ മതിയെന്നും ആലിക്കുട്ടി മുസ്ല്യാര്‍ അറിയിച്ചു.




