Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
'ആന്‍ത  നൂര്‍ ഫൌഖ നൂര്‍'
  സമസ്ത മീലാദ് കാമ്പയിന്‍ സമാപനം തിരൂരില്‍
മലപ്പുറം: "ആന്‍ത  നൂര്‍ ഫൌഖ നൂര്‍  " എന്നാ പ്രമേയവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ  പോഷക സംഘടനകളു ടെ ആഭിമുഖ്യത്തില്‍ ആചരിക്കുന്ന  മീലാദ് കാമ്പയിന്‍ മാര്‍ച് മൂന്നിന്‍  തിരൂരില്‍ സമാപ്പിക്കും. റബീ ഉല്‍ അവ്വല്‍ ഒന്നിന്‍ മലപ്പുറത്ത് പാണകാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ച കാംപയിനോടനുബന്ധിച് ശഖാ തലങ്ങളില്‍ മൌലീദ് സദസ്സുകള്‍, പ്രതിഭാ പുരസ്കാര വിതറണം മീലാദ് റാലി എന്നിവ നടന്നു. മൂന്നിന്‍ വൈകുന്നേരം നാല് മണിക്ക് തിരൂര്‍ നടുവിലങ്ങാടിയില്‍ നിന്നും ജില്ലാ തല മീലാദ് റാലി ആരംഭിക്കും. സമാപ്പനത്തില്‍ സി.കോയകുട്ടി മുസ്ലിയാര്‍ , ഹമീദലി ശിഹാബ് തങ്ങള്‍, പി.പി. മുഹമ്മദ്‌ ഫൈസി, എം.പി മുസ്തഫല്‍ ഫൈസി എന്നിവര്‍ പങ്കെടുക്കും.