Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ജാമിഅ മില്ലിയ്യ ന്യൂനപക്ഷ സ്ഥാപനം തന്നെ -ദേശീയ കമ്മീഷന്‍

ന്യൂഡല്‍ഹി: മുസ്ലിം സമുദായത്തിന്റെ ക്ഷേമത്തിന് മുസ്ലിംകള്‍ സ്ഥാപിച്ച സര്‍വകലാശാലയാണ് ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യയെന്ന് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ദേശീയ കമ്മീഷന്‍ വിധി പുറപ്പെടുവിച്ചു. സര്‍വകലാശായയുടെ സ്ഥിതി സംബന്ധിച്ച് ജസ്റ്റിസ് എം.എസ്.എ സിദ്ദീഖി അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റേതാണ് ഉത്തരവ്. മൊഹീന്ദര്‍ സിംഗ്, സിറിയക് തോമസ് എന്നിവരായിരുന്നു മറ്റംഗങ്ങള്‍. സര്‍വകലാശാല മുസ്ലിംകളുടെ ക്ഷേമത്തിന് അവര്‍ തന്നെ സ്ഥാപിച്ചതാണെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് സംശയങ്ങളില്ലെന്നും അതിന്റെ മുസ്ലിം സ്വഭാവം നഷ്ടപ്പെടുത്തരുതെന്നുമാണ് വിധി.