Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മലപ്പുറം ജില്ലാ സര്‍ഗലയം : കലാസാഹിത്യ മല്‍സരങ്ങള്‍ ഇന്ന് തുടങ്ങും

മലപ്പുറം : എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ സര്‍ഗലയം കലാസാഹിത്യ മല്‍സരങ്ങള്‍ ഇന്നും നാളെയുമായി തിരൂര്‍ക്കാട് അന്‍വാര്‍ ക്യാമ്പസില്‍ നടക്കും ഇന്ന് വൈകീട്ട് നാലിന്ന് തടത്തില്‍ വളവ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര ആറിന്ന് അന്‍വാര്‍ ക്യാമ്പസില്‍ സമാപ്പിക്കും. വൈകീട്ട് ഏഴിന്ന് നിയുക്ത എം.എല്‍.എ മഞളാംകുഴി അലി ഉത്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് ഹമീദലി ഷിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തും. 64 ഇനങ്ങളിലായി 750 ല്‍ പരം കലാപ്രതിഭാകള്‍ മത്സരത്തില്‍ പങ്കെടുക്കും.
നാളെ രാവിലെ എട്ടു മണിക്ക് ഏഴുവേദികളിലായി മത്സരം നടക്കും. വൈകീട്ട് സമാപ്പന സമ്മേളനം പ്രൊ.ആലികുട്ടി മുസ്ലിയ്യാര്‍ ഉത്ഘാടനം ചെയ്യും.