km¼¯oI NqjW§sf Xncn¨dnbpI. kmZnJen inlm_v X§Ä
റിയാദ്: ധനസമ്പാദനത്തിനു ഏതുമാര്‍ഗവും സ്വീകരിക്കാന്‍ മടിയില്ലാത്ത ഒരു സമൂഹം വളരുകയാണന്നും തന്റെ ധനം കൂടുതല്‍ ലാഭകരമായ മാര്‍ഗത്തില്‍ ഉപയോഗപ്പെടുത്താനും അധികഅദ്ധ്വാനം കൂടാതെ ധനം കയ്യടക്കാനുമുളള മനുഷ്യന്റെ ധ്വരയാണ് ഫ്ളാററു തട്ടിപ്പുകള്‍ മുതല്‍ സൂപ്പര്‍ മാര്‍ക്കററു തട്ടിപ്പുകള്‍ വരെ സമൂഹത്തില്‍ വര്‍ദ്ധിക്കാനുളള കാരണമെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ആട്, മാഞ്ചിയം മുതല്‍ ഫ്ളാററുസമുച്ചയങ്ങള്‍ വരെ കോടികളുടെ തട്ടിപ്പുകള്‍ പുറത്ത് വരുമ്പോഴും വീണ്ടും പുതിയ ചതിക്കുഴികളില്‍ വീഴാനുളള കാരണം പരിധി വിടുന്ന ധനമോഹങ്ങളാണ്. ചൂഷണം ഏത് പേരിലുളളതാണങ്കിലും എതിര്‍ക്കപ്പെടേണ്ടതാണ്. പ്രവാസത്തിലെ പുതിയ പ്രതിസന്ധികളെ തിരിച്ചറിയാനും അതിനെ അഭിമുഖീകരിക്കാന്‍ കഴിയും വിധം ചിന്തയും പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും ക്രമീകരിക്കാനും പ്രവാസികളെ സജ്ജരാക്കാന്‍ നാം തയ്യാറാകണം. കാലിക സമൂഹത്തിലെ മാററങ്ങള്‍ ഉള്‍കൊണ്ട് പ്രവര്‍ത്തിക്കാന്‍ മത സാംസ്കാരിക സംഘടനകള്‍ സന്നമാകണമെന്നും റിയാദ് ഇസ്ലാമിക് സെന്റര്‍ നല്‍കിയ സ്വീകരണത്തില്‍ തങ്ങള്‍ പറഞ്ഞു.
ആര്‍ ഐ സി കാമ്പയിന്റെ ഭാഗമായി നടന്ന വിജ്ഞാന മത്സര വിജയികള്‍ക്കുളള സര്‍ട്ടിഫററും ഷീല്‍ഡും സമ്മാനങ്ങളും തങ്ങള്‍ വിതരണം ചെയ്തു. മുസ്ത്വഫ ബാഖവി പെരുമുഖം അദ്ധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ഉല്‍ഘാടനം ചെയ്തു. ഷാജി ആലപ്പുഴ, അഷ്റഫ് വേങ്ങാട്, മൊയ്തീന്‍ കോയ, റസാഖ് വളകൈ, സമദ് പെരുമുഖം, നൌഷാദ് വൈലത്തൂര്‍, മുഹമ്മദലി ഹാജി, സൈതാലി വലമ്പൂര്‍, അബൂബക്കര്‍ ബാഖവി മാരായമംഗലം, മുഹമ്മദ് മാസ്ററര്‍ വളകൈ, അസീസ് പുളളാവൂര്‍, അബ്ദുലത്തീഫ് ഹാജി തച്ചണ്ണ, ഉമര്‍കോയ യൂണിവേഴ്സിററി തുടങ്ങിയവര്‍ പങ്കെടുത്തു. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും ഹംസ മൂപ്പന്‍ നന്ദിയും പറഞ്ഞു.




