Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മുഅല്ലിം ദിനം
വള്ളിക്കുന്ന്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുഅല്ലിം ദിനം നടത്തി. ആനങ്ങാടി ദാറുല്‍ ഉലൂം മദ്രസ്സയില്‍ നിന്ന് ആരംഭിച്ച റാലി കടലുണ്ടി നഗരം ജമുല്ലൈല്ലി മക്ബറയില്‍ പ്രാര്‍ഥനയോടെ അവസാനിച്ചു. മുഹമ്മദാലി ഹാജി പതാക ഉയര്‍ത്തി. ഇ.കെ.കോയ, ഷാജഹാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ജാമിയ്യ നൂരിയ്യ വാര്‍ഷിക-സനദ്ദാന സമ്മേളനം ജനവരിയില്‍
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിയ്യ നൂരിയ്യ അറബിയ്യയുടെ 49-ാം വാര്‍ഷിക 47-ാം സനദ്ദാന സമ്മേളനം ജനവരി അഞ്ചുമുതല്‍ എട്ടുവരെ പട്ടിക്കാട്ട് നടക്കും.
അഞ്ചിന് കാലത്ത് 10ന് ജൂനിയര്‍ കോളേജ് ഫെസ്റ്റ് മന്ത്രി എം.കെ. മുനീര്‍ ഉദ്ഘാടനംചെയ്യും. ആറിന് വൈകീട്ട് 3.30ന് സിയാറത്തിനുശേഷം 3.45ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നാലിന് സമ്മേളനം ഹൈദരാബാദ് ജാമിയ്യ നിസാമിയ്യയിലെ ശൈഖ് മുഫ്തി ഖലീല്‍ അഹ്മദ് ഉദ്ഘാടനംചെയ്യും. 'അല്‍മുനീര്‍' പ്രകാശനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. 'നഹ്ദ' എം.പി ഇ.ടി. മുഹമ്മദ് ബഷീറും ഏഴിന് 'സുഫ്ഫത്ത്' പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും ഉദ്ഘാടനം ചെയ്യും.
കാമ്പസ് കോണ്‍ഫറന്‍സ് മന്ത്രി എ.പി. അനില്‍കുമാറും 'ധനം' സെഷന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞും ഉദ്ഘാടനം ചെയ്യും. വൈകീട്ട് 6.30ന് നടക്കുന്ന 'രാഷ്ട്രാന്തരീയം' സെഷന്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനംചെയ്യും. എം.പി. വീരേന്ദ്രകുമാര്‍ മുഖ്യാതിഥിയാവും. ജനവരി എട്ടിന് കാലത്ത് ഒമ്പതിന് 'സമകാലികം' സെഷന്‍ മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനംചെയ്യും.
വൈകീട്ട് ഏഴിന് സമാപനസമ്മേളനം കേന്ദ്രമന്ത്രി ഗുലാംനബി ആസാദ് ഉദ്ഘാടനംചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ജാമിയ്യ പ്രിന്‍സിപ്പല്‍ ആലിക്കുട്ടി മുസ്‌ലിയാര്‍, മുന്‍മന്ത്രി നാലകത്ത് സൂപ്പി, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഹാജി കെ. മമ്മദ് ഫൈസി, പി.പി. മുഹമ്മദ് ഫൈസി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.