Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സമസ്ത സന്ദേശയാത്രയ്ക്ക് സ്വീകരണം നല്‍കും
മേപ്പാടി: ഫിബ്രവരി 23 മുതല്‍ 26 വരെ വേങ്ങര കൂരിയാട് നടക്കുന്ന സമസ്ത 85-ാം വാര്‍ഷികത്തോടനുബന്ധിച്ച് കോട്ടുമല ബാപ്പു മുസ്‌ല്യാരുടെ നേതൃത്വത്തിലുള്ള സന്ദേശ പ്രചാരണ യാത്രയ്ക്ക് ജനവരി 30-ന് ഒമ്പതുമണിക്ക് മേപ്പാടിയില്‍ സ്വീകരണം നല്‍കും.
മേപ്പാടി റിപ്പണ്‍ റെയ്ഞ്ച് സംയുക്തമായിട്ടാണ് സ്വീകരണം. സന്ദേശ പ്രചാരണത്തിന്റെ വിജയത്തിനായി കമ്മിറ്റീ രൂപവത്കരിച്ചു. ഭാരവാഹികള്‍: ജാഫര്‍ ബാഖവി ഓമശ്ശേരി (ചെയ), മൊയ്തീന്‍ (കണ്‍), സെയ്തലവി ഹാജി (ട്രഷ). യോഗത്തില്‍ മമ്മൂട്ടി ഫൈസി, മജീദ് ദാരിമി, ലത്തീഫി നിലമ്പൂര്‍, ശറഫുദ്ദീന്‍ ഫൈസി മുണ്ടക്കൈ, ശിഹാബ് ഫൈസി അലി, മമ്മി, റസാഖ്, ഫൈസല്‍ ഫൈസി എന്നിവര്‍ സംസാരിച്ചു.