Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
യു.എ.ഇ പ്രചരണം സമാപ്പിച്ചു, സമസ്ത നേതാക്കള്‍ മടങ്ങി
ദുബൈ: സമസ്ത 85-ം വാര്‍ഷിക സമ്മേളന പ്രചരണാര്‍ത്ഥം യു.എ.ഇ ല്‍ എത്തിയ എസ്.വൈ.എസ് സെക്രെട്ടറി പ്രൊ.കെ ആലികുട്ടി മുസ്ലിയാരും ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രെട്ടരി ഡോ. ബഹാഉദ്ദീന്‍ നദ്വിയും എല്ലാ എമിറേറ്റ്സുകളിലും പ്രചരണ പര്യാടനം നടത്തി നാട്ടിലേക്ക് മടങ്ങി. സമസ്തയില്‍ പൊതുസമൂഹം അര്‍പ്പിക്കുന്ന വിശ്വാസം വെക്തമാക്കുന്ന തരത്തിലായിരുന്നു ദുബൈ, അബൂദാബി, ഫുജൈറ, റാസല്‍ ഖൈമ, അല്‍ ഐന്‍, ഷാര്‍ജ, കല്‍ബ, ദിബ്ബ , ഉമ്മുല്‍കൗന്‍ എന്നീ പ്രദേശങ്ങളില്‍ സംഘടിപ്പിച്ച സമ്മേളനങ്ങളെന്ന് നേതാക്കള്‍ ദുബൈ എസ്.കെ.എസ്.എസ്.എഫ് ഡോട് കോമിനോട് പറഞ്ഞു. ജനബാഹൂല്യവും സമ്മേളനത്തിലേക്ക് ആവശ്യമായ വിഭവങ്ങളും മറ്റും നല്‍കുന്നതിന്ന് മത്സരിക്കുന്ന പ്രവര്‍ത്തകരും സമസ്തക്ക് അഭിമാനമാണെന്ന് അവര്‍ കൂട്ടിചേര്‍ത്തു. ഒരാഴ്ച്ച യു.എ.യില്‍ പര്യടനം നടത്തിയ നേതാക്കള്‍ ജാമിഅ നൂരിയ സമ്മേളന പ്രവര്‍ത്തനങ്ങള്‍ക്ക് വേന്‍ഡിയാണ് പെട്ടൊന്ന് നാട്ടിലേക്ക് തിരിച്ചത് . നമ്മുടെ അഭിമാന സ്ഥാപനമായ ജാമിഅ നൂരിയ ഗോള്‍ഡന്‍ ജൂബിലി ഉത്ഘാടന സമ്മേളാനത്തിനും കഴിയുന്ന പ്രവര്‍ത്തകര്‍ നാട്ടില്‍ എത്തണമെന്ന് നേതാക്കള്‍ അഭ്യാര്‍ത്ഥിച്ചു. സമസ്ത 85-ം വാര്‍ഷിക സമ്മേളനത്തിന്ന് ദുബൈയില്‍ നിന്നും വിമാനം ചാര്‍ട്ട് ചെയ്യുമെന്ന് ദുബൈ സുന്നി സെന്റെര്‍ ഭാരവാഹികള്‍ അറിയിച്ചു.