മനുഷ്യജാലിക പ്രചാരണജാഥ തുടങ്ങി
കല്പറ്റ: 'രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി റിപ്പബ്ലിക് ദിനത്തില്‍ മീനങ്ങാടിയില്‍ സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ പ്രചാരണാര്‍ഥം ജില്ലാ ത്വലബാ വിങ് നടത്തുന്ന വാഹന പ്രചാരണം സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി. ഹംസ മുസ്‌ല്യാാര്‍ ജാഥാ ക്യാപ്റ്റന്‍ സാജിദ് ബാഖവിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ഉപാധ്യക്ഷന്‍ കെ. അലി, മുഹമ്മദ്കുട്ടി ഹസനി, നാസര്‍ മൗലവി, ശംസുദ്ദീന്‍ റഹ്മാനി, അബൂബക്കര്‍ റഹ്മാനി, കുഞ്ഞുമുഹമ്മദ് ദാരിമി, ത്വാഹിര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
രണ്ടാംദിവസം പന്തിപ്പൊയിലില്‍ ശിഹാബുദീന്‍ ഇമ്പിച്ചിക്കോയതങ്ങള്‍ ഉദ്ഘാടനം ചെയ്തു. 40 കേന്ദ്രങ്ങളില്‍ പര്യടനം നടത്തി കാട്ടിക്കുളത്ത് സമാപിച്ചു. അബ്ദുലത്വീഫ് വാഫി തരുവണ മുഖ്യപ്രഭാഷണം നടത്തി. സുഹൈല്‍ ചെന്നലോട്, ഉനൈസ് പള്ളിക്കല്‍, സലാം പേരാല്‍, അനീസ് മുണ്ടക്കൈ തുടങ്ങിയവര്‍ സംബന്ധിച്ചു. ചൊവ്വാഴ്ച ഒമ്പതുമണിക്ക് പീച്ചങ്കോട് പി.എ.ആലിഹാജി ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം കണിയാമ്പറ്റയില്‍ കാട്ടി ഗഫൂര്‍ ഉദ്ഘാടനം ചെയ്യും.




