മദ്ഹുര്‍റസൂല്‍ പ്രഭാഷണം നടത്തി
കണ്ണൂര്‍: ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിച്ച മദ്ഹുര്‍റസൂല്‍ പ്രഭാഷണം കാട്ടാമ്പള്ളി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി അധ്യക്ഷനായി. റഹ്മതല്ലാഹ് ഖാസിമി മൂത്തേടം പ്രഭാഷണം നടത്തി. അബ്ദുല്‍ഖാദര്‍ അല്‍ഖാസിമി, അബ്ദുസ്സലാം ഫൈസി, മട്ടന്നൂര്‍ മുഹമ്മദ് ഫൈസി, അബ്ദുല്‍കരീം ഫൈസി, അബ്ദുര്‍റസാഖ് ഫൈസി, ശുക്കൂര്‍ ഫൈസി, എന്‍.പി.കുഞ്ഞാലി ബാഖവി എന്നിവര്‍ നേതൃത്വം നല്‍കി. അബ്ദുസ്സമദ് മുട്ടം സ്വാഗതവും അബ്ദുല്ലതീഫ് ഇടവച്ചാല്‍ നന്ദിയും പറഞ്ഞു.




