Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സമസ്ത സന്ദേശയാത്രയ്ക്ക് പയ്യന്നൂരില്‍ സ്വീകരണം
പയ്യന്നൂര്‍: സമസ്ത കേരള ജംഇയ്യത്തൂല്‍ ഉലമയുടെ 85-ാം വാര്‍ഷിക സമ്മേളന പ്രചാരണവുമായി കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ നയിക്കുന്ന സമസ്ത സന്ദേശയാത്രയ്ക്ക് ഫിബ്രവരി ഒന്നിന് ഉച്ചയ്ക്ക് 1.30ന് പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സ്വീകരണം നല്‍കും.
കന്യാകുമാരിയില്‍നിന്ന് മംഗലാപുരത്തേക്ക് പോകുന്ന സന്ദേശയാത്രയ്ക്ക് പയ്യന്നൂര്‍, പെരുമ്പ, മാതംഗലം, പുളിങ്ങോം, പുതിയങ്ങാടി, മാടായി, മാട്ടൂല്‍ എന്നീ റെയിഞ്ചുകളുടെ സംയുക്താഭിമുഖ്യത്തിലാണ് പയ്യന്നൂരില്‍ സ്വീകരണം നല്‍കുന്നത്.
മലപ്പുറം കൂരിയാട്ട് ഫിബ്രവരി 23 മുതല്‍ 26 വരെയാണ് സമസ്ത സമ്മേളനം നടക്കുന്നത്. സന്ദേശയാത്രയ്ക്ക് പയ്യന്നൂര്‍ മേഖലയിലെ 125 മദ്രസകള്‍ ചേര്‍ന്നാണ് സ്വീകരണം ഒരുക്കുന്നത്. സമ്മേളനം ശൈഖുന എം.എ.ഖാസിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കെ.പി.പി.തങ്ങള്‍ അധ്യക്ഷനാകും. പത്രസമ്മേളനത്തില്‍ കെ.പി.പി.തങ്ങള്‍, മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സാജിഹുശമീര്‍ അല്‍ അസ്ഹരി, എസ്.കെ.പി.അബ്ദുല്‍ ഖാദര്‍ ഹാജി, കെ.സി.മൊയ്തു മൗലവി എന്നിവര്‍ പങ്കെടുത്തു.