Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സമസ്ത വാര്‍ഷികസമ്മേളന സന്ദേശ യാത്രയ്ക്ക് മേല്‍പ്പറമ്പില്‍ സ്വീകരണം നല്‍കും
കാസര്‍കോട്:സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 85-ാം വാര്‍ഷികസമ്മേളനത്തിന്റെ ഭാഗമായി സത്യസാക്ഷികളാവുക എന്ന സന്ദേശവുമായി നടത്തുന്ന സന്ദേശയാത്രയ്ക്ക് ഉദുമ മണ്ഡലത്തിന്റെ നേതൃത്വത്തില്‍ മേല്‍പ്പറമ്പില്‍ സ്വീകരണം നല്‍കും. ഫിബ്രവരി രണ്ടിന് എട്ടുമണിക്കാണിത്. കോട്ടുമല ബാപ്പു മുസ്‌ലിയാരാണ് യാത്ര നയിക്കുന്നത്.പൊതുസമ്മേളനം മംഗലാപുരം കീഴൂര്‍ സംയുക്തഖാസി ത്വാഖ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്യും. മേല്‍പ്പറമ്പ് ഖത്വീബ് അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും.
വി.പി.മുഹമ്മദ് മൗലവി, ഖാലിദ് മൗലവി, കെ.പി.അബ്ദുല്‍ഖാദര്‍, താജുദ്ദീന്‍, റഫീഖ്, ആലിക്കുഞ്ഞി ദാരിമി, അബ്ദുള്‍ലത്തീഫ് മൗലവി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.