Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ബൈക്ക് റാലി നടത്തി
താമരശ്ശേരി:'സമസ്ത' 85-ാം വാര്‍ഷിക സമ്മേളന പ്രചാരണാര്‍ഥം എസ്.കെ.എസ്.എസ്.എഫ്. വെളിമണ്ണ ക്ലസ്റ്റര്‍ ബൈക്ക് റാലി സംഘടിപ്പിച്ചു. പുറായിയില്‍ നിന്ന് ആരംഭിച്ച റാലി നാസര്‍ ഫൈസി കൂടത്തായി ഉദ്ഘാടനം ചെയ്തു. കുഞ്ഞാലന്‍ കുട്ടിഫൈസി, അന്‍വര്‍ പുറായില്‍, മുഹമ്മദ് സിറാജ്, സി.കെ. ഇബ്രാഹിം ബാഖവി, മുഹമ്മദ് കോയ കോളിക്കടവ്, കെ.കെ. നിഷാദ്, ജാഫര്‍ കണിയാര്‍കണ്ടം, റഹീം ഫൈസി പുത്തൂര്‍ എന്നിവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. സമാപനസമ്മേളനം സാജിദ് ഫൈസി കളരാന്തിരി ഉദ്ഘാടനം ചെയ്തു. നുറുദ്ദീന്‍ ഫൈസി മുണ്ടുപാറ, ഉമര്‍ ഫൈസി മങ്ങാട് എന്നിവര്‍ പ്രസംഗിച്ചു. ജാഥാ ക്യാപ്റ്റന്‍ മുനീര്‍ കൂടത്തായി നന്ദി പറഞ്ഞു.