Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
നബിദിനം ആഘോഷിച്ചു
പനമരം: ഖുവതുല്‍ ഇസ്‌ലാം മദ്രസയുടെയും എസ്.കെ.എസ്.എസ്.എഫ് യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ നബിദിനം ആഘോഷിച്ചു.
ഖിറാഅത്ത്, സാഹിത്യമത്സരം, മതപ്രഭാഷണം, ഘോഷയാത്ര, അന്നദാനം, കലാപരിപാടികള്‍, മത്സരങ്ങള്‍ എന്നിവ നടന്നു. 'കുടംബജീവിതം ഇസ്‌ലാമില്‍' എന്ന വിഷയത്തില്‍ വണ്ടൂര്‍ അബ്ദുള്‍ന്നാസിര്‍ അന്‍വരി മുഖ്യപ്രഭാഷണം നടത്തി. ശറഫുദ്ദീന്‍ മസ്‌ലകി, നൗഫല്‍ അസാമത്തിങ്കല്‍, അബ്ദുള്‍ അസീസ് ഫൈസി, മുസ്തദാരിമി, ഉസ്മാന്‍ മൗലവി, ശരീഫ് മൗലവി എന്നിവര്‍ സംസാരിച്ചു.
താഴയില്‍ യൂസഫ് ഹാജി സമ്മാനങ്ങള്‍ വിതരണം ചെയ്തു. കെ.സി. മുഹമ്മദ്, കെ. കുഞ്ഞിമൂസ, ഷംസു പള്ളിക്കര എന്നിവര്‍ നേതൃത്വം നല്കി.
കമ്പളക്കാട്: അന്‍സാരിയ്യ മദ്രസ്സ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൂന്നുദിവസത്തെ നബിദിനാഘോഷം സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി. ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു.
കെ.കെ. ഹംസഹാജി അധ്യക്ഷതവഹിച്ചു. കോട്ടേക്കാരന്‍ അസ്സുഹാജി പതാക ഉയര്‍ത്തി. സമസ്ത കേന്ദ്ര മുശാവറ അംഗമായി തിരഞ്ഞെടുക്കപ്പെട്ട വി.മൂസക്കോയ മുസ്‌ലിയാര്‍ക്ക് ചടങ്ങില്‍ സ്വീകരണംനല്‍കി. മഹല്ല് പ്രസിഡന്റ് വി.പി. മൊയ്തുഹാജി ഉപഹാരം നല്‍കി. കെ.ടി. അബ്ദുനാസിര്‍ ദാരിമി, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, പി.ടി. കുഞ്ഞബ്ദുള്ളഹാജി, കുന്നത്ത് മൊയ്തുഹാജി, നൗഫല്‍, സി.പി. ഹാരിസ് ബാഖവി, കെ.സി. കുഞ്ഞിമൂസ ഹാജി എന്നിവര്‍ സംസാരിച്ചു.
വെങ്ങപ്പള്ളി ശംസുല്‍ ഉലമ ഇസ്‌ലാമിക് അക്കാദമി സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ നബിദിനാഘോഷം നടത്തി. ഹാരിസ്ബാഖവി പതാക ഉയര്‍ത്തി. തുടര്‍ന്ന് നടത്തിയ ഘോഷയാത്രയ്ക്ക് പാണക്കാട് ശഹീറലി ശിഹാബ്തങ്ങള്‍, മൂസ ബാഖവി, ഇസ്മായില്‍ ബാഖവി, എ.കെ. സുലൈമാന്‍മൗലവി എന്നിവര്‍ നേതൃത്വംനല്‍കി. മിലാദ് സംഗമത്തില്‍ ജഅ്ഫര്‍ ഹൈതമി അധ്യക്ഷതവഹിച്ചു. സയ്യിദ് ശിഹാബുദ്ദീന്‍ വാഫി, ഹമീദ് റഹ്മാനി, അസീസ്, സുഹൈല്‍, ശംസുദ്ദീന്‍, ഗഫൂര്‍, അബാസ്, മുഹമ്മദ്, നാസര്‍ എന്നിവര്‍ സംസാരിച്ചു.
ഗൂഡല്ലൂര്‍: തുപ്പുകുട്ടിപേട്ട ഹിദായത്തുല്‍ ഇസ്‌ലാം മദ്രസ ഗൂഡല്ലൂര്‍ ടൗണില്‍ നബിദിന റാലി നടത്തി. മഹല്ല് ഖാസി കെ. മുഹമ്മദലി റഹ്മാനി, പ്രസിഡന്റ് ടി.പി. ഖലീലുല്‍ റഹ്മാന്‍, സെക്രട്ടറി കെ. അഹമ്മദ്കുട്ടി, കെ. അബ്ദുള്‍ സമദ്, യു.എ. അബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു.