Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഭക്തിസാന്ദ്രം, നബിദിനാഘോഷം
കൊടിഞ്ഞി: പ്രവാചക പ്രകീര്‍ത്തനവുമായി കൊടിഞ്ഞിയിലെങ്ങും നബിദിന റാലികളും സമ്മേളനങളും നടന്നു. കൊടിഞ്ഞി ചെറുപ്പാറ ബാബുസ്സലാം മദ്രസ്സ, പയ്യൊളി ബാബുസ്സലാം മദ്രസ്സ, കടുവല്ലൂര്‍ ബബുസ്സലാം മദ്രസ്സ, കോറ്റത്തങ്ങാടി കേന്ദ മദ്രസ്സ തുടങ്ങി കൊടിഞ്ഞി തിരുത്തി,ഫാരൂഖ് നഗര്‍, അല്‍ അമീന്‍ നഗര്‍ തുടങ്ങി പ്രദേശങ്ങളിലും നബിദിനം കോന്‍ഡാടി. ചെറുപ്പാറ ബാബുസ്സലാം മദ്രസ്സയില്‍ മഹല്ല് ഖത്തീബ് അബ്ദുല്‍ ഒനിയ്യ് ഫൈസി. സയ്യിദ് ഹമീദ് ജിഫ്രി തങ്ങള്‍, നെചിക്കാട് അബ്ദുരഹിമാന്‍, സി അബൂബക്കര്‍, ഉമ്മര്‍ കുട്ടി ഹാജി എന്നിവര്‍ നേത്രത്വം നല്‍കി. എസ്.കെ.എസ്.എസ്.എഫ്, എസ്.ബി.വി പ്രവര്‍ത്തകര്‍ പ്രത്യാക ബനറില്‍ തന്നെ അണിനിരന്നത് റാലിക്ക് പ്രത്യെകതയായി.
കൊളത്തൂര്‍: നബിദിനാഘോഷത്തിന്റെ ഭാഗമായി മദ്രസകളുടെ കീഴില്‍ ഘോഷയാത്രയും അന്നദാനവും നടന്നു. പടപ്പറമ്പ് സിറാജുല്‍ ഹുദാ മദ്രസ, പാങ്ങ് പടിഞ്ഞാറ്റുംമുറി ഇര്‍ശാദിയ മദ്രസ, പള്ളിപ്പറമ്പ് ഹയാത്തുല്‍ ഇസ്‌ലാം മദ്രസ, മാട്ടാത്ത് സുല്ലമുല്‍ ഉലൂം മദ്രസ, വാഴേങ്ങല്‍ ശംസുല്‍ ഇസ്‌ലാം മദ്രസ, ഈസ്റ്റ് പാങ്ങ് ശംസുല്‍ ഉലൂം മദ്രസ, കുരുവമ്പലം മിലാഖുദ്ദീന്‍ മദ്രസ, കൊളത്തൂര്‍ ജവാഹിറുല്‍ ഉലൂം മദ്രസ, ഓണപ്പുട റൗളത്തുല്‍ ഉലൂം മദ്രസ, പള്ള്യാല്‍ കുളമ്പ് ബുസ്താനുല്‍ ഉലൂം മദ്രസ എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടന്നു.
പാണ്ടിക്കാട്: വളരാട് മുനീറുല്‍ ഇസ്‌ലാം മദ്രസയില്‍ നബിദിനാഘോഷവും വാഹനഘോഷയാത്രയും നടത്തി. പാണ്ടിക്കാട് ടൗണ്‍, ഒഒറവമ്പുറം, വളരാട് എന്നിവിടങ്ങളിലൂടെ നടത്തിയ ഘോഷയാത്രയില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. പ്രാര്‍ഥനയ്ക്ക് വളരാട് മഹല്ല് ഖാസി അബ്ദുല്‍സമദ് ഫൈസി പന്തല്ലൂര്‍ നേതൃത്വംനല്‍കി. അന്നദാനം, മൗലീദ് പാരായണം, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവയുമുണ്ടായിരുന്നു.
നിലമ്പൂര്‍: മുഹമ്മദ് നബിയുടെ 1486-ാം ജന്മദിനം നാടെങ്ങും വിവിധ പരിപാടികളോടെ ആഘോഷിച്ചു.
പുലര്‍ച്ചെ നാലുമണിക്ക് സുബ്ഹി മൗലീദോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. മദ്രസകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികളുടെ ഘോഷയാത്രകളും പള്ളികള്‍ കേന്ദ്രീകരിച്ച് അന്നദാനവും നടന്നു. വൈകുന്നേരത്തെ കലാപരിപാടികളോടെയാണ് പരിപാടികള്‍ സമാപിച്ചത്.
കളംകുന്ന് വാദി ബദ്‌രാല്‍ സി.പി. അലി അക്ബര്‍ ഫൈസി, അബ്ദു റസാഖ് മുസ്‌ലിയാര്‍, മുഹമ്മദ് ബാഖവി എന്നിവര്‍ നേതൃത്വം നല്‍കി.
സുന്നിമഹല്ല് സംയുക്ത ജുമാഅത്തിന്റെ ആഭിമുഖ്യത്തില്‍ പൊങ്ങല്ലൂരില്‍നിന്ന് ബീമ്പുങ്ങലിലേക്ക് റോഡ് ഷോ നടത്തി. വിവിധ ഭാഗങ്ങളില്‍ നിന്നാരംഭിച്ച ഘോഷയാത്രകള്‍ പൊങ്ങല്ലൂരില്‍ സംഗമിച്ചാണ് ബീമ്പുങ്ങലിലേക്ക് റോഡ് ഷോ നീങ്ങിയത്. ഘോഷയാത്രയ്ക്ക് വിവിധ മഹല്ല് നേതാക്കളായ പി.എം. പൂക്കോയതങ്ങള്‍, പി.എം. ബാപ്പുതങ്ങള്‍, സി.ജെ.എസ്. തങ്ങള്‍, കണ്ണിയന്‍ അലവിഹാജി, കാട്ടുമുണ്ട മുഹമ്മദ്, കെ.പി. ഹസ്സന്‍ മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കമ്പനിപ്പടി മസ്ജിദില്‍നടന്ന പരിപാടികള്‍ക്ക് ഉസ്മാന്‍ മള്ഹരിയും പുള്ളിപ്പാടത്ത് നൗഷാദ്ബാഖവിയും നേതൃത്വം നല്‍കി.
ചന്തക്കുന്ന്: ചന്തക്കുന്ന് ഹിദായത്തുല്‍ മുഅമിനീന്‍ മദ്രസയുടെ ആഭിമുഖ്യത്തില്‍ നബിദിന റാലി, മൗലീദ് പാരായണം, അന്നദാനം, വിദ്യാര്‍ഥികളുടെ വിവിധ പരിപാടികള്‍ എന്നിവ നടന്നു. എ.സി.ഹംസ മൗലവി ഉദ്ഘാടനം ചെയ്തു. സി.കുഞ്ഞുമുഹമ്മദ്, സി.എച്ച്.അലി, പി.നജീബ്, പി.ജാഫര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
എടക്കര: പൂവത്തിക്കല്‍ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന നബിദിന റാലിക്ക് യു.മൊയ്തീന്‍ ഹാജി, പി.യൂസുഫ്, ഖാസി അബ്ദുള്‍ബാരി ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി.
ചുങ്കത്തറയില്‍ നടന്ന സംയുക്ത നബിദിന റാലിക്ക് കെ.ടി.കുഞ്ഞാന്‍, പറമ്പില്‍ ബാവ, ചെമ്മല ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
എടക്കര യതീംഖാനയുടെ ആഭിമുഖ്യത്തില്‍ റാലി നടന്നു. കളത്തിങ്ങല്‍ ഹംസഹാജി, ഷെമീര്‍ ഫൈസി, ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പാലത്തിങ്കല്‍ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന റാലിക്ക് സി.എച്ച്.ഹംസക്കുട്ടി, തേറമ്പത്ത് കരീം, സി.അബ്ദുള്‍റഷീദ് ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി. മില്ലുംപടി നൂറുല്‍ ഇസ്‌ലാം മദ്രസയുടെ ആഭിമുഖ്യത്തില്‍ നടന്ന റാലിക്ക് കെ.അലി, സി.പി.സലീം, കെ.സിദ്ദീഖ് എന്നിവര്‍ നേതൃത്വം നല്‍കി.
മരത്തിന്‍കടവ് ഹയാത്തുല്‍ ഇസ്‌ലാം വലിയ ജുമാമസ്ജിദിന്റെ ആഭിമുഖ്യത്തില്‍നടന്ന നബിദിന ആഘോഷങ്ങള്‍ക്ക് ഖാസി ഹംസ മുസ്‌ലിയാര്‍, അത്തോയി ഹാജി, അബ്ദുള്‍ ലത്തീഫ് എന്നിവര്‍ നേതൃത്വം നല്‍കി.
പള്ളിപ്പടി ഇര്‍ഷാദുല്‍ ഇഖ്‌വാന്‍ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നബിദിന പരിപാടികള്‍ നടന്നു. കബീര്‍ അന്‍വരി, ബഷീര്‍ മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കാളികാവ്: കാളികാവില്‍ മദ്രസകളുടെയും മഹല്ല് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ നബിദിനമാഘോഷിച്ചു. അമ്പലക്കടവ് ലിവാഉല്‍ ഇസ്‌ലാം മദ്രസയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ഒ.കെ.കുട്ടി മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. ഉസാമ ഫൈസി പ്രസംഗിച്ചു. ഉദിരംപൊയില്‍ സുല്ലമുല്‍ ഉലും മദ്രസയില്‍ ഹയാത്തുല്‍ ഇസ്‌ലാം സംഘം പ്രസിഡന്റ് പി.ഉണ്യാലിക്കുട്ടി പതാക ഉയര്‍ത്തി. മഹല്ല് ഖാസി സി.പി.മുജീബ്‌റഹ്മാന്‍ ദാരിമി പ്രസംഗിച്ചു. ചെങ്കോട് ലിവാഉല്‍ ഹുദാ മദ്രസയില്‍ ഫരീദ് റഹ്മാനി പതാക ഉയര്‍ത്തി.
മേലെ കാളികാവ് നൂറുല്‍ ഈമാന്‍ മദ്രസയില്‍ മമ്പാടന്‍ മുഹമ്മദ് പതാക ഉയര്‍ത്തി. അബ്ദുല്‍ഗഫൂര്‍ ഫൈസി, പന്നിക്കോടന്‍ മൂസ, കൊമ്പന്‍ കുഞ്ഞാപ്പ എന്നിവര്‍ നേതൃത്വം നല്‍കി.
തിരൂരങ്ങാടി: വെന്നിയൂര്‍ നാസിറുല്‍ ഉലും മദ്രസയില്‍ നബിദിനാഘോഷങ്ങള്‍ വര്‍ണശബളിമയോടെ നടത്തി. എ.ആര്‍ നഗര്‍, മൂന്നിയൂര്‍, ചോലക്കല്‍, വലിയപറമ്പ് എന്നീ ഭാഗങ്ങളിലെല്ലാം മദ്രസകള്‍ കേന്ദ്രീകരിച്ച് നബിദിന റാലികള്‍ നടത്തി. ദഫ്മുട്ട്, പ്രാര്‍ഥനകള്‍ എന്നിവ നടന്നു.
വെന്നിയൂര്‍ നാസ്വിറുല്‍ ഉലും മദ്രസ വിദ്യാര്‍ഥികള്‍ വിജ്ഞാന കുടകള്‍ ഒരുക്കി. മൗലീദ് പാരായണം, ഘോഷയാത്ര, കലാപരിപാടികള്‍, പ്രശേ്‌നാത്തരി, അന്നദാനം എന്നിവയും നടത്തി.
ചെറുമുക്ക് സുന്നത്ത് നഗര്‍ മമ്പഉല്‍ ഉലും മദ്രസയില്‍ നബിദിനം ആഘോഷിച്ചു. സദര്‍ മുഅല്ലിം ബഷീര്‍ ഫൈസി കിഴിശ്ശേരി ഉദ്ഘാടനംചെയ്തു. എ.കെ. അബ്ദുറഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു.
ചെറുമുക്ക് ടൗണ്‍ റൂഹുല്‍ ഇസ്‌ലാം ഹയര്‍സെക്കന്‍ഡറി മദ്രസയില്‍ സദര്‍ മുഅല്ലിം സെയ്തലവി ഫൈസി ഉദ്ഘാടനംചെയ്തു. എന്‍.പി. സിദ്ദീഖ് ഹാജി അധ്യക്ഷത വഹിച്ചു.