Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ചെമ്പരിക്ക ഖാസി സി.എം ഉസ്താദ് കൊലപാതകം അന്വേഷണം സി.ബി.ഐയുടെ പ്രത്യേക ടീമിനെ ഏല്‍പ്പിക്കണം: സമസ്ത


കൂരിയാട്: സമസ്ത കേന്ദ്ര മുശാവറ ഉപാധ്യാക്ഷനും നിരവധി മഹല്ലുകളുടെ ഖാസിയു മായിരുന്ന ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകം സി.ബി.ഐയുടെ പ്രത്യേക ടീമിനെ ഏല്‍പ്പിച്ച് പുനരന്വേഷണം നടത്തണമെന്ന് സമസ്ത 85ാം വാര്‍ഷിക മഹാ സമ്മേളനം പ്രമേയം മുഖേന ആവശ്യപ്പെട്ടു.
കൊലപാതകത്തിന്റെ തെളിവുകള്‍ നശിപ്പിച്ച ലോക്കല്‍ പോലീസിനെയും ക്രൈംബ്രാഞ്ചിനെയും സംരക്ഷിക്കുന്ന തലത്തിലുള്ള അന്വേഷണമാണ് സി.ബി.ഐ ഇതുവരെ നടത്തിയത്. കൊലപാതകത്തിന്റെ സാഹചര്യ തെളിവുകള്‍ ചൂണ്ടിക്കാട്ടിയിട്ടും സമ്മര്‍ദ്ധങ്ങള്‍ക്ക് വഴങ്ങി അന്വേഷണം വഴിതിരിച്ചു വിട്ട് അവസാനിപ്പിക്കാനുള്ള ശ്രമവും കൊപാതകം നടന്ന് രണ്ടുവര്‍ഷമായിട്ടും പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ സാധിക്കാത്തതും പ്രതിഷേധാര്‍ഹമാണെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.