Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ജാമിഅഃ ഗോള്‍ഡന്‍ ജൂബിലി 
കരിയര്‍ പ്ലാന്‍ സംസ്ഥാന തല ഉദ്ഘാടനം കൊല്ലത്ത്
കൊച്ചി: ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി നടക്കുന്ന കരിയര്‍പ്ലാന്‍ പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലത്ത് നടക്കും. ഏപ്രില്‍ 2 തിങ്കളാഴ്ച കാലത്ത് 10 മണിക്ക് കൊല്ലം കണ്ണനല്ലൂര്‍ പബ്ലിക് ലൈബ്രറി ഹാളില്‍ നടക്കുന്ന പരിപാടി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ട്രെന്റ് സംസ്ഥാനതല ട്രൈനര്‍ സൈനുല്‍ ആബിദ് പരിപാടിക്ക് നേതൃത്വം നല്‍കും.
വേനലവധിക്കാലത്ത് സംസ്ഥാനത്തും പുറത്തുമായി 1000 കേന്ദ്രങ്ങളില്‍ കരിയര്‍ പ്ലാന്‍ നടക്കും. എസ്.എസ്.എല്‍.എസി, പ്ലസ്ടു വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ് പരിപാടിയില്‍ പങ്കെടുക്കുക. പുത്തന്‍ കോഴ്‌സുകളെകുറിച്ചും ജോലി സാധ്യതകളെ പറ്റിയും വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ ദിശാബോധം നല്‍കുന്നതാണ് നാല് മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന കരിയര്‍പ്ലാന്‍ പ്രോഗ്രാം.