നിയമനം
ഹജ്ജ്‌ട്രെയിനര്‍: അപേക്ഷ ക്ഷണിച്ചു
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേനയുള്ള തീര്‍ഥാടകര്‍ക്ക് സാങ്കേതിക പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നതിനും നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും മാസ്റ്റര്‍ ട്രെയിനര്‍മാരായും ജില്ലാ ട്രെയിനര്‍മാരായും പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
ജില്ലാ ട്രെയിനര്‍ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവര്‍ മുമ്പ് ഹജ്ജ് നിര്‍വഹിച്ചവരായിരിക്കണം. 01.07.2012ന് 50 വയസ്സ് തികയാത്തവരും ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ പ്രാവീണ്യമുള്ളവരും ഹാജിമാര്‍ക്ക് ക്ലാസുകളും മറ്റ് മാര്‍ഗനിര്‍ദേശങ്ങളും നല്‍കുവാന്‍ കഴിയുന്നവരുമായിരിക്കണം. ഏതെങ്കിലും കോടതിയില്‍ നിലവില്‍ ക്രിമിനല്‍ കേസ് നടപടികളില്‍ ഉള്‍പ്പെട്ടവരോ ശിക്ഷിക്കപ്പെട്ടവരോ ആകരുത്. മാസ്റ്റര്‍ ട്രെയിനര്‍ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവര്‍ ജില്ലാ ട്രെയിനര്‍മാര്‍ക്കുള്ള യോഗ്യതകള്‍ക്ക് പുറമെ അസിസ്റ്റന്റ് ഹജ്ജ് ഓഫീസറായോ, ഹജ്ജ് അസിസ്റ്റന്റായോ മെഡിക്കല്‍ ഓഫീസറായോ, ഖാദിമുല്‍ ഹുജ്ജാജായോ സൗദിയില്‍ ഡെപ്യൂട്ടേഷനില്‍ സേവനമനുഷ്ഠിച്ചവരുമായിരിക്കണം.
മാസ്റ്റര്‍ ട്രെയിനര്‍ പോസ്റ്റിലേക്കും ജില്ലാ ട്രെയിനര്‍ പോസ്റ്റിലേക്കും അപേക്ഷിക്കുന്നവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് 26നകം ലഭിക്കത്തക്ക വിധത്തില്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍, കേരള സ്റ്റേറ്റ് ഹജ്ജ്കമ്മിറ്റി, കാലിക്കറ്റ് എയര്‍പോര്‍ട്ട് പി.ഒ. മലപ്പുറം എന്ന വിലാസത്തില്‍ അയയ്ക്കണം. കവറിന്പുറത്ത് മാസ്റ്റര്‍ ട്രെയിനര്‍/ജില്ലാ ട്രെയിനര്‍ എന്ന് വ്യക്തമായി എഴുതണം. രണ്ട് പോസ്റ്റിലേക്കും അപേക്ഷിക്കുന്നവര്‍ വെവ്വേറെ ഫോം പൂരിപ്പിച്ച് നല്‍കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങളും അപേക്ഷാഫോമിന്റെ മാതൃകയും www.keralahajcommittee.org എന്ന വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും.




