ഹജ്ജിന് നേരിട്ടവസരം: നിയമങ്ങള്‍ ലഘൂകരിക്കണമെന്ന് സംസ്ഥാനഹജ്ജ്കമ്മിറ്റി
കൊണ്ടോട്ടി: ഹജ്ജിന് നേരിട്ട് അവസരം ലഭിക്കുന്നവര്‍ക്കുള്ള കര്‍ശന നിര്‍ദ്ദേശങ്ങള്‍ ലഘൂകരിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഹജ്ജിന് അവസരം ലഭിച്ചശേഷം മെഹറമായ പുരുഷന്മാര്‍ മരിച്ചാല്‍ വനിതാ തീര്‍ഥാടകര്‍ക്ക് അവസരം നഷ്ടപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെങ്കില്‍ നിലവിലെ നിയമങ്ങള്‍ ലഘൂകരിക്കേണ്ടതുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി.




