ലാഭത്തിനുവേണ്ടി കാന്തപുരം പ്രവാചകചരിത്രം വളച്ചൊടിക്കുന്നു -അബ്ദുല്‍ഹമീദ് ഫൈസി
വിമോചന യാത്ര ചിത്രങ്ങള്‍
കോഴിക്കോട്: സാമ്പത്തികലാഭത്തിനുവേണ്ടി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ പ്രവാചകചരിത്രംപോലും വളച്ചൊടിക്കുകയാണെന്ന് എസ്.കെ.എസ്.എസ്.എഫ്. വിമോചനയാത്രാ ക്യാപ്റ്റന്‍ ഒ. അബ്ദുല്‍ഹമീദ് ഫൈസി ആരോപിച്ചു. ''ആത്മീയത: ചൂഷണത്തിനെതിരെ ജിഹാദ്'' എന്ന സന്ദേശവുമായി മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള വിമോചനയാത്രയ്ക്ക് കോഴിക്കോട് റെയില്‍വേസ്റ്റേഷന്‍ ലിങ്ക്‌റോഡില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''പ്രവാചകന്റെ മുടിയുടെ പേരിലുള്ള തട്ടിപ്പ് ഇസ്‌ലാമികവിശ്വാസികള്‍ക്ക് അംഗീകരിക്കാനാവില്ല. പ്രവാചകന്‍ ആറുമാസത്തോളം മുടി നീട്ടിവളര്‍ത്തിയിരുന്നുവെന്നാണ് കാന്തപുരം പ്രചരിപ്പിക്കുന്നത്. കൈവശമുള്ള മുടി പ്രവാചകന്റേതാണെന്ന് തെളിയിക്കാന്‍ അദ്ദേഹത്തെ വൃത്തിയില്ലാത്തയാളായി ചിത്രീകരിക്കുന്നത് പൊറുക്കാനാവാത്ത തെറ്റാണ്''-അബ്ദുല്‍ഹമീദ് ഫൈസി പറഞ്ഞു.

സ്വീകരണസമ്മേളനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. പി. ഇമ്പിച്ചിക്കോയ അധ്യക്ഷനായി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍, ടി.പി.എം. സാഹിര്‍, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, ഓണമ്പള്ളി മുഹമ്മദ് ഫൈസി, സലിം എടക്കര, ജാബിര്‍ ഹുദവി, റഹീം ചുഴലി, റഷീദ് ഫൈസി വെള്ളായിക്കോട്, സൈനുല്‍ ആബിദീന്‍ തങ്ങള്‍, എം. ഇല്യാസ് എന്നിവര്‍ സംസാരിച്ചു.
കേശത്തിന്റെ പേരിലുള്ള സാമ്പത്തികചൂഷണം നിയമപരമായി തടയാന്‍ എസ്.കെ.എസ്.എസ്.എഫ്. തയ്യാറാവണമെന്നാവശ്യപ്പെടുന്ന കോഴിക്കോട് പൗരാവലിയുടെ നിവേദനം പി. മാമുക്കോയഹാജി ജാഥാനായകന് നല്‍കി.