Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മുഅല്ലീം ഫെസ്റ്റ് 
ഇരിക്കൂര്‍: സമസ്ത കേരള ജം ഇയ്യത്തുല്‍ മു അല്ലിമീന്‍ കണ്ണാടിപ്പറമ്പ് റെയിഞ്ച് വിദ്യാര്‍ഥി മു അല്ലീം ഫെസ്റ്റില്‍ പുല്ലൂപ്പി ഇബ്തിദാ ഉല്‍ ഇസ്‌ലാം മദ്രസ ചാമ്പ്യന്‍ഷിപ്പ് നേടി. നൂഞ്ഞേരി നൂറുല്‍ ഇസ്ലാം മദ്രസ രണ്ടാം സ്ഥാനവും കയ്യംകോട് ശംസുല്‍ ഇസ്‌ലാം മദ്രസ മൂന്നാംസ്ഥാനവും നേടി. സബ് ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനം നൂഞ്ഞേരി മദ്രസ നേടി. വിജയികള്‍ക്ക് മൊയ്തു മൗലവി മക്കിയാട് സമ്മാന വിതരണം നടത്തി. അശ്രഫ് ഫൈസി ട്രോഫി നല്‍കി. പി.വി.മുനീര്‍ അസ് അദി സ്വാഗതവും എ.ടി.അബു ജാസിര്‍ നന്ദിയും പറഞ്ഞു.