Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
വിമോചനയാത്ര പടിഞ്ഞാറത്തറയില്‍ സമാപിക്കും
പടിഞ്ഞാറത്തറ: 'ആത്മീയത; ചൂഷണത്തിനെതിരെ ജിഹാദ്' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാനകമ്മിറ്റി നടത്തുന്ന വിമോചനയാത്രകളുടെ ജില്ലാതലസമാപനം ഏപ്രില്‍ 21ന് അഞ്ച്മണിക്ക് പടിഞ്ഞാറത്തറയില്‍ നടക്കും. സ്വാഗതസംഘം രൂപവത്കരണയോഗം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം .മുഹമ്മദ് ബഷീര്‍ ഉദ്ഘാടനംചെയ്തു. സാജിദ് ബാഖവി അധ്യക്ഷതവഹിച്ചു. എം. ഇബ്രാഹിംഹാജി, മൊയ്തു തുടങ്ങിയവര്‍ സംസാരിച്ചു. 
ഭാരവാഹികള്‍: കെ.ടി. ഹംസമുസലിയാര്‍, സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ (മുഖ്യ രക്ഷാധികാരികള്‍), എം. മുഹമ്മദ്ബഷീര്‍ (ചെയര്‍), ശുഹൈബ് ഹൈതമി, സാജിദ് ബാഖവി, ഖാസിം ദാരിമി, പനന്തറ മുഹമ്മദ് , സിറാജ് ഫൈസി(വൈ. ചെയര്‍), ഖാലിദ്, ചെന്നലോട് (കണ്‍), അലിയമാനി (വര്‍ക്കിങ് കണ്‍വീനര്‍), മൊയ്തുട്ടി മാനി, സി.ഹാരിസ്, പി.എസ്. റഷീദ്, സൂപ്പി, എം.കെ. ഇബ്രാഹിം മൗലവി, കെ.ബഷീര്‍, പി.സി. ഉമ്മര്‍, ഇബ്രാഹിം ഫൈസി, ശിഹാബ് ഫൈസി (ജോ.കണ്‍), എം.ഇബ്രാഹിംഹാജി (ട്രഷ).