എസ്.കെ.എസ്.എസ്.എഫ് പ്രകടനം നടത്തി
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാലയിലെ വിവാദങ്ങള്‍ക്ക് പിറകെ പോകുന്നവര്‍ പൊതുസമൂഹത്തെ വെല്ലുവിളിക്കുകയാണെന്ന് എസ്.കെ.എസ്.എസ്.എഫ് കാമ്പസ് വിങ് അഭിപ്രായപ്പെട്ടു. വിവിധ ആവശ്യങ്ങളുന്നയിച്ച് സര്‍വ്വകലാശാലാ കാമ്പസില്‍ പ്രകടനവും നടത്തി.
ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. സുബൈര്‍ ഹുദവി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി റഹീം ചുഴലി, കാമ്പസ് കോ- ഓര്‍ഡിനേറ്റര്‍ ഖയ്യും ചെമ്മാട് എന്നിവര്‍ പ്രസംഗിച്ചു. റാഷിദ് പടിക്കല്‍, ഷാജിദ് തിരൂര്‍, ജാബിര്‍ എടപ്പാള്‍ എന്നിവര്‍ നേതൃത്വം നല്‍കി.





