Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
എസ്.കെ.എസ്.എസ്.എഫ്.ലീഡര്‍ഷിപ്പ് പാര്‍ലമെന്റ് ഇന്ന് മുതല്‍ (ചൊവ്വ) 
കാസര്‍കോട് : പോരിടങ്ങളില്‍ സാഭിമാനം എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്.മെമ്പര്‍ഷിപ്പ് ഭാഗമായി മേഖലാതലത്തില്‍ സംഘടിപ്പിക്കുന്ന ലീഡര്‍ഷിപ്പ് പാര്‍ലമെന്റ് ഇന്ന് (ചൊവ്വ) മുതല്‍ മേഖലാതലത്തില്‍ സംഘടിപ്പിക്കാന്‍ ജില്ലാ പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചു.മഞ്ചേശ്വരം 25ന് 11മണി. കുമ്പള24ന് 3മണി.കാസര്‍കോട് 24ന് 4മണി. ചെര്‍ക്കള 24ന് 9മണി. മുള്ളേരിയ 24ന് 12മണി.ഉദുമ 28ന് 4മണി, കാഞ്ഞങ്ങാട് 28ന് 4മണി, ബദിയടുക്ക 23ന് 5മണി, നിലേശ്വരം 31ന് 2മണി, പെരുമ്പട്ട 25ന് 11മണി,തൃക്കരിപ്പൂര്‍ 28ന് 11മണിക്കും നടക്കും.യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു.അബൂബക്കര്‍ സാലുദ് നിസാമി, ഹാരിസ് ദാരിമി ബെദിര, എം.എ.ഖലീല്‍, മുഹമ്മദ് ഫൈസി കജ, ഹബീബ് ദാരിമി പെരുമ്പട്ട, സത്താര്‍ ചന്തേര, മൊയ്തീന്‍ ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍, സയ്യിദ് ഹുസൈന്‍തങ്ങള്‍, എന്‍.ഐ. ഹമീദ് ഫൈസി, ഫാറൂഖ് കൊല്ലമ്പാടി, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, ശരീഫ് നിസാമി മുഗു, മുനീര്‍ ഫൈസി ഇടിയടുക്ക, റസ്സാഖ് അര്‍ശദി കുമ്പടാജ, അശ്‌റഫ് ഫൈസി കിന്നിംഗാര്‍, മഹമൂദ് ദേളി, ആലികുഞ്ഞി ദാരിമി,മുഹമ്മദ് അലി നിലേശ്വരം തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.