"വിമോചനത്തിന്റെ പോരിടങ്ങളില്‍ സാഭിമാനം"
സ്വാഗത സംഘം രൂപികരിച്ചു
താനൂര്‍: "വിമോചനത്തിന്റെ പോരിടങ്ങളില്‍ സാഭിമാനം" എന്ന പ്രമേയം ചര്‍ച്ച ചെയ്ത് എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി ഡിസംബര്‍ 26,27 തിയ്യതികളില്‍ താനൂരില്‍ വെച്ച് നടത്തുന്ന ജില്ലാപ്രതിനിധി സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണവും നമ്മോട് വിട പറഞ്ഞ കാളമ്പാടി ഉസ്താദ് അനുസ്മരണവും താനൂര്‍ വ്യാഭാര ഭവനില്‍ നടന്നു. ജില്ലാപ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം നിര്വഹിച്ചു. അലി ഫൈസി പവണ്ണ, കാളാവ്സൈതലവി മുസ്ലിയാര്‍ ,കെ.എന്‍.എസ്തങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.




