തഹ്‌ലീലും അനുസ്മരണവും നടത്തി
മലപ്പുറം: സമസ്ത പ്രസിഡന്റായിരുന്ന മര്‍ഹൂം. കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ക്ക് വേണ്ടി സുന്നിമഹലില്‍ തഹ് ലീല്‍, പ്രാര്‍ത്ഥന, അനുസ്മരണ സംഗമം എന്നിവ സംഘടിപ്പിച്ചു.
സമസ്ത സെക്രെട്ടറി സൈനുല്‍ ഉലമ ചെറുസ്സേരി സൈനുദ്ധീന്മുസ്ലിയാര്‍, പ്രൊഫ. കെആലികുട്ടി മുസ്ലിയാര്‍, ഹജി കെമമ്മദ് ഫൈസി,പി.പിമുഹമ്മദ് ഫൈസി എന്നിവര്‍ നേത്രത്വം നല്‍കി.
സമസ്ത സെക്രെട്ടറി സൈനുല്‍ ഉലമ ചെറുസ്സേരി സൈനുദ്ധീന്മുസ്ലിയാര്‍, പ്രൊഫ. കെആലികുട്ടി മുസ്ലിയാര്‍, ഹജി കെമമ്മദ് ഫൈസി,പി.പിമുഹമ്മദ് ഫൈസി എന്നിവര്‍ നേത്രത്വം നല്‍കി.
കാളമ്പാടി മുഹമ്മദ് മുസ്ലിയാരുടെ വിയോഗം നികത്താനാകാത്ത വിടവാണ് : ചെറുശ്ശേരി മുസ്‌ലിയാര്‍
മലപ്പുറം: സമസ്തയെ നയിച്ച കൃതഹസ്തനായ നേതാവും അധ്യാപനത്തിനായി ജീവിതംതന്നെ ഉഴിഞ്ഞുവെച്ച മഹനീയ വ്യക്തിയുമായിരുന്നു അന്തരിച്ച കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരെന്ന് സമസ്ത ജം ഇയ്യത്തുല്‍ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. സമസ്ത ജില്ലാക്കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച കാളമ്പാടി ഉസ്താദ് അനുസ്മരണവും ആത്മീയ സദസ്സും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലളിത ജീവിതത്തിന്റെ മാതൃകയായിരുന്നു മുസ്‌ലിയാര്‍. പഠന ശേഷം ഒറ്റ ദിവസം പോലും അധ്യാപനത്തില്‍ നിന്ന് വിട്ടുനിന്നില്ല അദ്ദേഹം. സമസ്തയ്ക്ക് വലിയ സംഭാവന നല്‍കിയ കാളമ്പാടി മുസ്‌ലിയാരുടെ വിയോഗം നികത്താനാകാത്ത വിടവാണ് സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പറഞ്ഞു.
കാളമ്പാടിയുടെ വേര്‍പാട് തനിക്ക് പിതാവ് നഷ്ടപ്പെട്ടതുപോലെയാണെന്ന് കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ അനുസ്മരിച്ചു. വ്യക്തിപരമായ വലിയ ശൂന്യതയാണ് ഈ വേര്‍പാട്. കാളമ്പാടിയില്‍ മഹാന്മാരായ വലിയ പണ്ഡിതര്‍ പലരുണ്ടായിരുന്നു. എന്നാല്‍ ആ പ്രദേശത്തിന്റെ പേര് പ്രസിദ്ധമായത് കാളമ്പാടി മുസ്‌ലിയാരിലൂടെയായിരുന്നു. താമസം, വസ്ത്രധാരണം, യാത്ര ഇവയിലെല്ലാം മുസ്‌ലിയാര്‍ പുലര്‍ത്തിയ ലാളിത്യം എല്ലാവര്‍ക്കും മാതൃകയാണ് -ബാപ്പു മുസ്‌ലിയാര്‍ പറഞ്ഞു.
പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, സി.കോയക്കുട്ടി മുസ്‌ലിയാര്‍, പി.കുഞ്ഞാണി മുസ്‌ലിയാര്‍, പി.പി.മുഹമ്മദ് ഫൈസി, ഹാജി കെ.മമ്മദ് ഫൈസി, കെ.എ.റഹ്മാന്‍ ഫൈസി, കാളാവ് പി.സൈതലവി മുസ്‌ലിയാര്‍, അബ്ദുല്‍ഗഫൂര്‍ അല്‍ഖാസിമി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. മൗലീദ് പാരായണം, ഖുര്‍ ആന്‍ പാരായണം, തഹ്‌ലീല്‍, കൂട്ടപ്രാര്‍ഥന എന്നിവയും ചടങ്ങിന്റെ ഭാഗമായി ഉണ്ടായിരുന്നു.





