Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഗ്യാസ് സിലിണ്ടര്‍ പ്രതിസന്ധി പരിഹരിക്കണം: എസ്.കെ.എസ്.എസ്.എഫ്. 
കാസര്‍കോട് : പാചകവാതക സിലിണ്ടറുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി യതിയതിനെ തുടര്‍ന്ന് വര്‍ഷത്തില്‍ സബ്‌സീഡിയോട് കൂടി ആറ് സിലിണ്ടര്‍ നല്‍കാനുള്ള തീരുമാനം പല സംസ്ഥാന സര്‍ക്കാറുകളും എ.പി.എല്‍ .ബി.പി.എല്‍ .വിത്യാസമില്ലാതെ ഒന്‍മ്പത് സിലിണ്ടറുകളായി വര്‍ദ്ധിപ്പിച്ചപ്പോള്‍ കേരള സര്‍ക്കാര്‍ ബി.പി.എല്‍. വിഭാഗത്തിന് മാത്രമാണ് ഒന്‍മ്പത് സിലിണ്ടര്‍ നല്‍കാന്‍ തീരുമാനിച്ചത്. പ്രസ്തുതസിലിണ്ടര്‍ എ.പി.എല്‍.വിഭാഗത്തിന് കൂടി ലഭിക്കുന്ന വിധത്തില്‍ പുനര്‍ ക്രമീകരിച്ച് പാചകവാതക പ്രതിസന്ധി പരിഹരിക്കാന്‍ കേരളസര്‍ക്കാര്‍ തയ്യാറാകണമെന്ന് എസ്.കെ.എസ്.എസ്.എഫ്.ജില്ലാ പ്രസിഡണ്ട് ഇബ്രാഹും ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.