എസ്.കെ.എസ്.എസ്.എഫ്.ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നാളെ (വ്യാഴം)
കാസര്‍കോട് : മരണത്തോട് മുഖാമുഖം നില്‍ക്കുന്ന ഫലസ്തീനിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.കെ.എസ്.എസ്.എഫ്.കാസര്‍കോട് ജില്ലാ കമ്മിറ്റി നാളെ (വ്യാഴം) വൈകുന്നേരം 5 മണിക്ക് കാസര്‍കോട്ട് ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കും. പുതിയ ബസ്റ്റാന്റ് സിറ്റി ടവറിന് സമീപത്ത്‌നിന്ന് റാലി ആരംഭിക്കും. മുഴുവന്‍ പ്രവര്‍ത്തകരും ക്യത്യസമയത്ത് സംബന്ധിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അറിയിച്ചു
ഗസ്സയില്‍ ഇസ്രായില്‍ തുടരുന്ന നരഹത്യ മനുഷ്യത്വത്തിന് നിരക്കാത്തതാണ്.നിരപരാധികളായ സ്തീകളെയും ഒട്ടുംപൊട്ടും തിരിയാത്ത പിഞ്ചുകുഞ്ഞുങ്ങളെയും കൊലച്ചെയ്യപ്പെടുന്ന അവിടെ യുദ്ധമല്ല മുസ്ലിം സമുദായത്തിന്റെ ഉന്‍മൂലനമാണ് നടക്കുന്നത്. അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ അനുവദിക്കാതെ ഗസ്സയില്‍ ക്രൂരക്യത്യങ്ങള്‍ നടത്തുന്ന ഇസ്രായിലിന്റെ നടപടിക്കെതിരെ അറബ് രാഷ്ട്രങ്ങള്‍ ഐക്യത്തോടെ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ധം ചെലുത്തണമെന്നും ഇത്തരം ക്രൂരത അവസാനിപ്പിക്കുന്നതിന് ഇന്ത്യ ഗവണ്‍മെന്റ് അടിയന്തിരമായി ഇടപെടണമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.





