കലാമേള ഇന്ന് തുടങ്ങും
ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലി പരിപാടികളുടെ ഭാഗമായി നടക്കുന്ന സംസ്ഥാന തല കലാമേള ഇന്ന് ആരംഭിക്കും. സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 44 മികച്ച പള്ളി ദര്‍സുകളില്‍ നിന്നും 28 ജൂനിയര്‍ കോളേജുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മേഖലാ മല്‍സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ്. സംസ്ഥാന തല മല്‍സരത്തില്‍ പങ്കെടുക്കുന്നത്. ഏഴ് വേദികളിലായി നടക്കുന്ന ഇസ്‌ലാമിക കലാമേളയില്‍ പള്ളി ദര്‍സ് വിഭാഗത്തില്‍ 44 ഇനങ്ങളിലും ജൂനിയര്‍ കോളേജ് വിഭാഗത്തില്‍ 54 ഇനങ്ങളിലും മല്‍സരം നടക്കും. നാനൂറിലേറെ കലാ പ്രതിഭകള്‍ മല്‍സരത്തില്‍ പങ്കെടുക്കും.





